adimage

സിപിഐഎം സംസ്ഥാന സമിതി: കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശനം; വീഴ്ച ചൂണ്ടിക്കാട്ടാൻ വൈകിയെന്ന്

സിപിഐഎം സംസ്ഥാന സമിതി: കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശനം; വീഴ്ച ചൂണ്ടിക്കാട്ടാൻ വൈകിയെന്ന്
2026-07-24T14:01:00 | By Remya Raveendran
#CPM #MA Baby #Election Defeat

തിരുവനന്തപുരം:  തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിന്മേൽ നടന്ന ചർച്ചയിൽ സിപിഐഎം സംസ്ഥാന സമിതിയിൽ കേന്ദ്ര നേതൃത്വത്തിന് കടുത്ത വിമർശനം.

"വീഴ്ചകൾ സംഭവിച്ചു കഴിഞ്ഞിട്ട് ചൂണ്ടിക്കാണിച്ചിട്ട് എന്ത് കാര്യം" എന്ന ചോദ്യമാണ് നേതാക്കൾ ഉന്നയിച്ചത്. പിശകുകൾ സംസ്ഥാന നേതൃത്വത്തിന് പറ്റുമ്പോൾ തന്നെ ഇടപെട്ട് തിരുത്തേണ്ടതായിരുന്നു. എല്ലാം കഴിഞ്ഞ് റിപ്പോർട്ടിൽ വിമർശനം വന്നിട്ട് എന്ത് ഗുണമാണെന്നും ചില നേതാക്കൾ ചോദിച്ചു. റിപ്പോർട്ടിലെ വിമർശനങ്ങൾ ശരിവച്ചു കൊണ്ടു തന്നെയാണ് സമയം വൈകിയെന്ന പരാതിയും അവർ മുന്നോട്ടുവച്ചത്.

കേന്ദ്ര നേതൃത്വത്തിന്റെ വിമർശനത്തിന് മറുപടിയുമായി ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്തെത്തി. സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം ഇടപെട്ട് തിരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

PM ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചപ്പോഴും ശബരിമല സ്വർണക്കടത്ത് കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ. പത്മകുമാർ അറസ്റ്റിലായപ്പോഴും കേന്ദ്ര നേതൃത്വം ഇടപെട്ടതായി ബേബി ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥി നിർണയത്തിലും കേന്ദ്ര നേതൃത്വം അഭിപ്രായം പറഞ്ഞിരുന്നു. കേന്ദ്ര ഇടപെടലിനെ തുടർന്ന് സ്ഥാനാർത്ഥി പട്ടികയിൽ വന്ന മാറ്റങ്ങളും അദ്ദേഹം വിശദീകരിച്ചു.

അതേസമയം പാർട്ടി നേതൃത്വവും പ്രവർത്തകരും തമ്മിൽ അകലമുണ്ടെന്നും പാർട്ടിയും ജനങ്ങളും തമ്മിലും അകലമുണ്ടെന്നും എം.എ. ബേബി പറഞ്ഞു. ഈ അകലം കുറയ്ക്കാൻ അടിയന്തര ശ്രമങ്ങൾ ഉണ്ടാകണമെന്നും അദ്ദേഹം സംസ്ഥാന സമിതിയിൽ ആവശ്യപ്പെട്ടു.



Content Highlight: CPM State Committee Slams Central Leadership Over Delayed Intervention

#CPM #MA Baby #Election Defeat

Next TV

Related Stories
പ്രതിപക്ഷ ബഹളം രൂക്ഷം; ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം, ലോക്സഭ പിരിഞ്ഞു

Jul 24, 2026 02:28 PM

പ്രതിപക്ഷ ബഹളം രൂക്ഷം; ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം, ലോക്സഭ പിരിഞ്ഞു

NEET വിഷയത്തിൽ പ്രതിപക്ഷ ബഹളം. ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം. ചർച്ചയ്ക്ക് തയ്യാറെന്ന് കിരൺ റിജു. ലോക്സഭ ഇന്നത്തേക്ക്...

Read More >>
സി-ഡിറ്റ് കണ്ണൂരിൽ സ്കോളർഷിപ്പോടെ കമ്പ്യൂട്ടർ കോഴ്സുകൾ: അപേക്ഷ ജൂലൈ 31 വരെ

Jul 24, 2026 01:06 PM

സി-ഡിറ്റ് കണ്ണൂരിൽ സ്കോളർഷിപ്പോടെ കമ്പ്യൂട്ടർ കോഴ്സുകൾ: അപേക്ഷ ജൂലൈ 31 വരെ

സി-ഡിറ്റ് കണ്ണൂർ താഴെ ചൊവ്വയിൽ DCA, Tally, DTP, MS Office കോഴ്സുകൾ സ്കോളർഷിപ്പോടെ. എസ്എസ്എൽസി യോഗ്യത. SC/ST/BPL സംവരണം. അവസാന തീയതി ജൂലൈ...

Read More >>
ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡൻ്റ് ട്യൂട്ടർ നിയമനം; അപേക്ഷ ക്ഷണിച്ചു

Jul 24, 2026 01:01 PM

ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡൻ്റ് ട്യൂട്ടർ നിയമനം; അപേക്ഷ ക്ഷണിച്ചു

ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡൻ്റ് ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. PSC യോഗ്യതയുള്ള വനിതകൾക്ക് അവസരം. അവസാന തീയതി ജൂലൈ 28, വൈകുന്നേരം 5...

Read More >>
adimage
കെൽട്രോൺ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്; സൗജന്യ ഓൺലൈൻ ശിൽപ്പശാല ജൂലൈ 25ന്

Jul 24, 2026 12:59 PM

കെൽട്രോൺ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്; സൗജന്യ ഓൺലൈൻ ശിൽപ്പശാല ജൂലൈ 25ന്

കെൽട്രോൺ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ ശിൽപ്പശാല ജൂലൈ 25 വൈകുന്നേരം 7 മുതൽ 8 വരെ. രജിസ്റ്റർ ചെയ്യാൻ: 9495642722,...

Read More >>
   വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കം

Jul 24, 2026 12:52 PM

വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കം

കൊട്ടിയൂർ വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 10-ാം വാർഷികം. പ്രൊഫ. ജോ തോമസ് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ, കാസർഗോഡ്, കാഞ്ഞിരപ്പള്ളി കേന്ദ്രങ്ങളിൽ ഒരു...

Read More >>
രക്ഷാപ്രവർത്തന കേസിലെ സസ്പെൻഷൻ; എം.ആർ. അജിത് കുമാർ നിയമനടപടിക്ക്

Jul 24, 2026 12:44 PM

രക്ഷാപ്രവർത്തന കേസിലെ സസ്പെൻഷൻ; എം.ആർ. അജിത് കുമാർ നിയമനടപടിക്ക്

രക്ഷാപ്രവർത്തന അട്ടിമറി കേസിൽ സസ്പെൻഡ് ചെയ്ത എഡിജിപി എംആർ അജിത് കുമാർ. സസ്പെൻഷൻ ഉത്തരവ് ചോദ്യം ചെയ്ത് കാറ്റിനെ സമീപിക്കാൻ സാധ്യത. ഡിജിപി...

Read More >>
adimage
Top Stories










adimage
News Roundup






adimage adimage adimage adimage