adimage

പ്രതിപക്ഷ ബഹളം രൂക്ഷം; ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം, ലോക്സഭ പിരിഞ്ഞു

പ്രതിപക്ഷ ബഹളം രൂക്ഷം; ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യം, ലോക്സഭ പിരിഞ്ഞു
2026-07-24T14:28:00 | By Remya Raveendran
#Lok Sabha #Opposition Protest #Dharmendra Pradhan

ഡൽഹി: NEET വിഷയത്തിൽ പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.

ചർച്ചയ്ക്ക് തയ്യാറാണെന്ന് ആവർത്തിച്ച് പാർലമെന്ററികാര്യമന്ത്രി കിരൺ റിജു സഭയിൽ നിലപാട് വ്യക്തമാക്കി. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

എന്നാൽ "രാജി രാജി" എന്നും "കള്ളൻ" എന്നും മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് പ്രതിപക്ഷ എംപിമാർ സഭയിൽ ബഹളം വച്ചത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഒറ്റക്കെട്ടായി മുദ്രാവാക്യം മുഴക്കി.

സഭ തുടർച്ചയായി തടസപ്പെടുന്നത് രാജ്യത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. പ്രതിപക്ഷം സഹകരിക്കണമെന്ന ആവശ്യത്തിന് വഴങ്ങാൻ പ്രതിപക്ഷം തയ്യാറായില്ല. ബഹളം ശക്തമായതോടെ സ്പീക്കർ സഭ ഇന്നത്തേക്ക് പിരിച്ചുവിടുകയായിരുന്നു.

NEET ചോദ്യപേപ്പർ ചോർച്ചയിലും ക്രമക്കേടുകളിലും സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കിയത്.

.

Content Highlight: Lok Sabha Adjourned Amid Opposition Uproar Demanding Dharmendra Pradhan's Resignation

#Lok Sabha #Opposition Protest #Dharmendra Pradhan

Next TV

Related Stories
നിതിൻ രാജ് കേസ്: ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കും എസ്പിക്കും ഹൈകോടതിയുടെ കടുത്ത വിമർശനം

Jul 24, 2026 02:43 PM

നിതിൻ രാജ് കേസ്: ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കും എസ്പിക്കും ഹൈകോടതിയുടെ കടുത്ത വിമർശനം

ഡെന്റൽ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണക്കേസ്. പ്രതിയുടെ അറസ്റ്റിൽ വീഴ്ച. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്ക് ഹൈകോടതിയുടെ വിമർശനം....

Read More >>
സിപിഐഎം സംസ്ഥാന സമിതി: കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശനം; വീഴ്ച ചൂണ്ടിക്കാട്ടാൻ വൈകിയെന്ന്

Jul 24, 2026 02:01 PM

സിപിഐഎം സംസ്ഥാന സമിതി: കേന്ദ്ര നേതൃത്വത്തിനെതിരെ വിമർശനം; വീഴ്ച ചൂണ്ടിക്കാട്ടാൻ വൈകിയെന്ന്

തിരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം സംസ്ഥാന സമിതി. കേന്ദ്ര നേതൃത്വത്തിന് വിമർശനം. പിശകുകൾ നേരത്തെ ചൂണ്ടിക്കാട്ടണമായിരുന്നെന്ന് നേതാക്കൾ. എം.എ....

Read More >>
സി-ഡിറ്റ് കണ്ണൂരിൽ സ്കോളർഷിപ്പോടെ കമ്പ്യൂട്ടർ കോഴ്സുകൾ: അപേക്ഷ ജൂലൈ 31 വരെ

Jul 24, 2026 01:06 PM

സി-ഡിറ്റ് കണ്ണൂരിൽ സ്കോളർഷിപ്പോടെ കമ്പ്യൂട്ടർ കോഴ്സുകൾ: അപേക്ഷ ജൂലൈ 31 വരെ

സി-ഡിറ്റ് കണ്ണൂർ താഴെ ചൊവ്വയിൽ DCA, Tally, DTP, MS Office കോഴ്സുകൾ സ്കോളർഷിപ്പോടെ. എസ്എസ്എൽസി യോഗ്യത. SC/ST/BPL സംവരണം. അവസാന തീയതി ജൂലൈ...

Read More >>
adimage
ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡൻ്റ് ട്യൂട്ടർ നിയമനം; അപേക്ഷ ക്ഷണിച്ചു

Jul 24, 2026 01:01 PM

ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡൻ്റ് ട്യൂട്ടർ നിയമനം; അപേക്ഷ ക്ഷണിച്ചു

ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ റസിഡൻ്റ് ട്യൂട്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. PSC യോഗ്യതയുള്ള വനിതകൾക്ക് അവസരം. അവസാന തീയതി ജൂലൈ 28, വൈകുന്നേരം 5...

Read More >>
കെൽട്രോൺ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്; സൗജന്യ ഓൺലൈൻ ശിൽപ്പശാല ജൂലൈ 25ന്

Jul 24, 2026 12:59 PM

കെൽട്രോൺ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്; സൗജന്യ ഓൺലൈൻ ശിൽപ്പശാല ജൂലൈ 25ന്

കെൽട്രോൺ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ സൗജന്യ ഓൺലൈൻ ശിൽപ്പശാല ജൂലൈ 25 വൈകുന്നേരം 7 മുതൽ 8 വരെ. രജിസ്റ്റർ ചെയ്യാൻ: 9495642722,...

Read More >>
   വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കം

Jul 24, 2026 12:52 PM

വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പത്താം വാർഷികാഘോഷങ്ങൾക്ക് തുടക്കം

കൊട്ടിയൂർ വിബ്ജിയോർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 10-ാം വാർഷികം. പ്രൊഫ. ജോ തോമസ് ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ, കാസർഗോഡ്, കാഞ്ഞിരപ്പള്ളി കേന്ദ്രങ്ങളിൽ ഒരു...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage