നിപ; 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

നിപ; 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
Jul 4, 2025 02:16 PM | By Remya Raveendran

പാലക്കാട് :  സംസ്ഥാനത്ത് സ്ഥിരീകരിച്ച രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 3 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

നിപ സ്ഥിരീകരിച്ചവർ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ അയച്ചിരുന്നു. ഇതേതുടർന്ന് നാട്ടുകൽ

സ്വദേശിനിയായ 40 കാരിയുടെ പരിശോധനാഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു.

3 ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താനാണ് നിര്‍ദേശം. 26 കമ്മിറ്റികള്‍ വീതം 3 ജില്ലകളില്‍ രൂപീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പൊലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്‌മെന്റ് നടത്തണം. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം. മന്ത്രിയുടെ നേതൃത്വത്തില്‍ വൈകുന്നേരം വീണ്ടും നിപ ഉന്നതതല യോഗം ചേര്‍ന്ന് തുടര്‍നടപടികള്‍ സ്വീകരിക്കും. നിപ സ്ഥിരീകരിച്ച 40 കാരി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്.



Nipavirus

Next TV

Related Stories
പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

Jul 4, 2025 07:50 PM

പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

പ്രതിഷേധജ്വാല...

Read More >>
വന്യമൃഗ ശല്യത്തിനും, വനംവകുപ്പിന്റെ കടന്നുകയറ്റത്തിനുമെതിരെ ഒപ്പുശേഖരണം നടത്തി

Jul 4, 2025 04:56 PM

വന്യമൃഗ ശല്യത്തിനും, വനംവകുപ്പിന്റെ കടന്നുകയറ്റത്തിനുമെതിരെ ഒപ്പുശേഖരണം നടത്തി

വന്യമൃഗ ശല്യത്തിനും, വനംവകുപ്പിന്റെ കടന്നുകയറ്റത്തിനുമെതിരെ ഒപ്പുശേഖരണം നടത്തി...

Read More >>
വി സാംബശിവൻ അനുസ്മരണവും സാംസ്കാരിക സദസ്സും

Jul 4, 2025 03:36 PM

വി സാംബശിവൻ അനുസ്മരണവും സാംസ്കാരിക സദസ്സും

വി സാംബശിവൻ അനുസ്മരണവും സാംസ്കാരിക...

Read More >>
മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചികിത്സയ്ക്കായി ഇന്ന് യാത്രതിരിക്കും

Jul 4, 2025 03:07 PM

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചികിത്സയ്ക്കായി ഇന്ന് യാത്രതിരിക്കും

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചികിത്സയ്ക്കായി ഇന്ന്...

Read More >>
കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ  കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

Jul 4, 2025 02:49 PM

കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും...

Read More >>
കൊട്ടിയൂരിന് കരുതലേകി - യൂത്ത് കോൺഗ്രസ്‌ ' കെയർ കൊട്ടിയൂർ '

Jul 4, 2025 02:26 PM

കൊട്ടിയൂരിന് കരുതലേകി - യൂത്ത് കോൺഗ്രസ്‌ ' കെയർ കൊട്ടിയൂർ '

കൊട്ടിയൂരിന് കരുതലേകി - യൂത്ത് കോൺഗ്രസ്‌ ' കെയർ കൊട്ടിയൂർ...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -