കണ്ണൂർ : ഈ വർഷത്തെ വൈശാഖ മഹോത്സവം അവസാനിക്കാനിരിക്കെ കൊട്ടിയൂർ ക്ഷേത്ര പരിസരം മാലിന്യമുക്തമാക്കണമെന്ന ലക്ഷ്യത്തോടെ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ' കെയർ കൊട്ടിയൂർ ' മെഗാ ശുചീകരണ ക്യാമ്പയിൻ രണ്ടാം വർഷവും സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസിന്റെ സാന്ത്വന - സന്നദ്ധ സേനയായ യൂത്ത് കെയറിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ആരംഭ ദിവസം മുതൽ ഭക്തർക്ക് സൗജന്യ ചുക്ക് കാപ്പി വിതരണവും, തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ എയ്ഡ് പോസ്റ്റും യൂത്ത് കെയർ ഒരുക്കിയിരുന്നു.
മെഗാ ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പി എൻ വൈശാഖ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ റോബർട്ട് വെള്ളാംവെള്ളി, മുഹ്സിൻ കാതിയോട്, ജില്ലാ വൈസ് പ്രസിഡന്റ് മിഥുൻ മാറോളി, ജില്ലാ ജനറൽ സെക്രട്ടറി ജിബിൻ ജെയ്സൺ, പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് നിധിൻ നടുവനാട്, അരുൺ , രാഹുൽ മെക്കിലേരി, നിധിൻ കോമത്ത്, വരുൺ എം കെ, ജിതിൻ കൊളപ്പ,അമൽ കുറ്റിയാറ്റൂർ, രാഹുൽ പി പി, റെജിനോൾഡ് മൈക്കിൾ, പ്രജീഷ് പി പി, എന്നിവർ നേതൃത്വം നൽകി.
Carekottiyoor