ഇരിട്ടി : പിണറായി ഗവണ്മെന്റിന്റെ സർക്കാർ ആശുപത്രികളോടുള്ള അവഗണനക്കും അനാസ്ഥക്കും എതിരെ കോൺഗ്രസ് അയ്യങ്കുന്ന് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരി ടൗണിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ഡിസിസി സെക്രട്ടറി ജെയ്സൺ കാരക്കാട്ട് പരിപാടി ഉത്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് മാരായ മനോജ് എം കണ്ടത്തിൽ, ജയിൻസ് ടി മാത്യു, പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, മുൻ പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ,ഡിസിസി മെമ്പർ പി സി ജോസ്, പഞ്ചായത്ത് മെമ്പർ മാരായ ഐസക് മുണ്ടപ്ലാക്കൽ, മിനി വിശ്വനാഥൻ, സജി മച്ചിത്താന്നി, സെലീന ബിനോയ്, സിന്ധു ബെന്നി, ജോസഫ് വട്ടുകുളം,ബ്ലോക്ക് ഭാരവാഹികളായതോമസ് വലിയതൊട്ടി, എം കെ വിനോദ്,ടി എം വേണുഗോപാൽ, ജോസ്കുഞ് തടത്തിൽ,ബെന്നി പുതിയാംപുറം,ഷിബോ അഗസ്റ്റിൻ,യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജിതിൻ തോമസ്,ജനശ്രീ ചെയർമാൻ ജോർജ് വടക്കുംകര, ഐ എൻ ടി യൂ സി പ്രസിഡന്റ് ടി ടി ബേബിഎന്നിവർ നേതൃത്വം നൽകി.
Iritty