കൊട്ടിയൂർ: രമേശൻ കൈതേരി കൊട്ടിയൂർ പ്രധാന പശ്ചാത്തലമാക്കി എഴുതിയ "ബാവലി തീർത്ഥ സൗപർണികാമൃതം " എന്ന സാമൂഹിക നോവലിന്റെ പ്രകാശന കർമ്മം കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ നിർവഹിച്ചു.
പ്രകാശന ചടങ്ങിൽ സിനിമ സംവിധായകനായ നന്ദു. ജി. നമ്പ്യാർ -ഗായകനും കലാകാരന്മാരുമായ സോമൻ, സതീശൻ എന്നിവരും പങ്കെടുത്തു. നോവലിസ്റ്റിന്റെ പെരുമായർന്ന ദേശ ചരിതം -മറന്നുവെച്ച പൊൻചുരിക, കഥയുറങ്ങുന്ന എരുവ്വേശി പുഴ തുടങ്ങിയ ചരിത്ര നോവലുകൾക്ക് ശേഷം എഴുതിയ ബാവലി തീർത്ഥ സൗപർണികാമൃതം എന്ന സാമൂഹിക നോവലിനു അവതാരിക എഴുതിയത് വി. കെ. സുരേഷ് ബാബു ആണ്
The novel was published.