വന്യമൃഗ ശല്യത്തിനും, വനംവകുപ്പിന്റെ കടന്നുകയറ്റത്തിനുമെതിരെ ഒപ്പുശേഖരണം നടത്തി

വന്യമൃഗ ശല്യത്തിനും, വനംവകുപ്പിന്റെ കടന്നുകയറ്റത്തിനുമെതിരെ ഒപ്പുശേഖരണം നടത്തി
Jul 4, 2025 04:56 PM | By Remya Raveendran

കേളകം: അടക്കാത്തോട് പ്രദേശത്ത് രൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിനും, വനംവകുപ്പിന്റെ ചീങ്കണ്ണിപ്പുഴക്ക് മേലുള്ള ആധിപത്യത്തിനുമെതിരെ മുഖ്യമന്ത്രിക്ക് നിവേദനം കൈമാറാനായി അടയ്ക്കാത്തോട് മുസ്ലിം പള്ളികളിൽ കർഷകരുടെ ഒപ്പ് ശേഖരണം നടത്തി. ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയിൽ താമസിക്കുന്ന വിവിധ വാർഡുകളിലെ ജനങ്ങളുടെ ജനകീയ കൂട്ടായ്മയുടെ പേരിലാണ് നിവേദനം കൈമാറുകയെന്ന് ജനകീയ കമ്മിറ്റി ചെയർമാൻ ചെട്ടിയാംപറമ്പ് പള്ളി വികാരി ഫാദർ സെബാസ്റ്റ്യൻ പൊടിമറ്റം പറഞ്ഞു. കാട്ടാന തുടർച്ചയായി ആന പ്രതിരോധ മതിൽ ഭേദിച്ച സാഹചര്യത്തിൽ ആനമതിലിന്റെ ഉയരവും ദൈർഘ്യവും വർദ്ധിപ്പിക്കുക, കൊലയാളി മോഴയാനയെ പിടിച്ചു മാറ്റുക, ചീങ്കണ്ണിപ്പുഴയുടെ ഉടമസ്ഥാവകാശം കേളകം വില്ലേജിൽ നിലനിർത്തുക എന്നിവയാണ് നിവേദനത്തിലെ ആവശ്യങ്ങൾ. ജനകീയ കമ്മിറ്റി കൺവീനർ കബീർ പുത്തൻപുരയിൽ, കമ്മറ്റി അംഗങ്ങളായ എൻ.എ.താജുദ്ദീൻ ,കെ.എ.ഷൗക്കത്തലി , കുഞ്ഞിമോൻ ,കെ.എ.യാസീൻ, പി.എ. ബഷീർ കെ.അസൻകുട്ടി കെ എ എന്നിവർ നേതൃത്വം നൽകി.

Adakkathode

Next TV

Related Stories
നോവൽ പ്രകാശനം ചെയ്തു

Jul 4, 2025 10:00 PM

നോവൽ പ്രകാശനം ചെയ്തു

നോവൽ പ്രകാശനം...

Read More >>
പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

Jul 4, 2025 07:50 PM

പ്രതിഷേധജ്വാല സംഘടിപ്പിച്ചു.

പ്രതിഷേധജ്വാല...

Read More >>
വി സാംബശിവൻ അനുസ്മരണവും സാംസ്കാരിക സദസ്സും

Jul 4, 2025 03:36 PM

വി സാംബശിവൻ അനുസ്മരണവും സാംസ്കാരിക സദസ്സും

വി സാംബശിവൻ അനുസ്മരണവും സാംസ്കാരിക...

Read More >>
മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചികിത്സയ്ക്കായി ഇന്ന് യാത്രതിരിക്കും

Jul 4, 2025 03:07 PM

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചികിത്സയ്ക്കായി ഇന്ന് യാത്രതിരിക്കും

മുഖ്യമന്ത്രി അമേരിക്കയിലേക്ക്; ചികിത്സയ്ക്കായി ഇന്ന്...

Read More >>
കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ  കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

Jul 4, 2025 02:49 PM

കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു

കീഴൂർ-ചാവശ്ശേരി കൃഷിഭവന്റെ നേതൃത്വത്തിൽ കർഷക സഭയും ഞാറ്റുവേല ചന്തയും...

Read More >>
കൊട്ടിയൂരിന് കരുതലേകി - യൂത്ത് കോൺഗ്രസ്‌ ' കെയർ കൊട്ടിയൂർ '

Jul 4, 2025 02:26 PM

കൊട്ടിയൂരിന് കരുതലേകി - യൂത്ത് കോൺഗ്രസ്‌ ' കെയർ കൊട്ടിയൂർ '

കൊട്ടിയൂരിന് കരുതലേകി - യൂത്ത് കോൺഗ്രസ്‌ ' കെയർ കൊട്ടിയൂർ...

Read More >>
Top Stories










News Roundup






https://malayorashabdam.truevisionnews.com/ -