കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ 2025-2027 വർഷത്തെ ഡി.എൽ.എഡ് ദ്വിവത്സര കോഴ്സിലേക്കുള്ള ഗവ. വിഭാഗം പ്രവേശനത്തിന്റെ അഭിമുഖവും തെരഞ്ഞെടുപ്പും നടത്തുന്നു. സയൻസ്, കൊമേഴ്സ് വിഷയത്തിലുള്ളവർക്ക് സെപ്റ്റംബർ 18 നും ഹ്യുമാനിറ്റീസ് വിഷയത്തിലുള്ളവർക്ക് സെപ്റ്റംബർ 19 നുമാണ് അഭിമുഖം. വിദ്യാർഥികൾക്ക് അഭിമുഖത്തിന് ലഭിച്ച അറിയിപ്പും അസ്സൽ രേഖകളും സഹിതം പ്രസ്തുത തീയതികളിൽ കണ്ണൂർ ഗവ. ടി.ടി.ഐ (മെൻ) ഹാളിൽ എത്തണം. റാങ്ക് പട്ടികയും വിശദവിവരങ്ങളും www.ddekannur.in വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2705149
Walkininterview