സ്വച്ഛത ഹി സേവാ: 'ശുചിത്വോത്സവം 2025' ക്യാമ്പയിൻ 17 മുതൽ

സ്വച്ഛത ഹി സേവാ: 'ശുചിത്വോത്സവം 2025' ക്യാമ്പയിൻ 17 മുതൽ
Sep 16, 2025 06:35 AM | By sukanya

ഗാന്ധി ജയന്തിയോടനുബന്ധിച്ച് നഗര-ഗ്രാമീണ മേഖലകളിലെ ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന 'സ്വച്ഛതാ ഹി സേവ' ക്യാമ്പയിൻ 'ശുചിത്വോത്സവം 2025' സെപ്റ്റംബർ 17 ബുധനാഴ്ച ആരംഭിക്കും. ക്യാമ്പയിന്റെ ഭാഗമായി തദ്ദേശ സ്ഥാപന പരിധികളിൽ അനധികൃത മാലിന്യ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി സമയബന്ധിതമായി ശുചിയാക്കും. ഓഫീസുകൾ, സ്‌കൂളുകൾ, ആശുപത്രികൾ തുടങ്ങിയ പൊതു സ്ഥാപനങ്ങളിൽ മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഊർജിതമാക്കും. സമ്പൂർണ മാലിന്യ മുക്തമാക്കിയ പ്രദേശങ്ങളിൽ 'സീറോ വേസ്റ്റ്' ആഘോഷങ്ങൾ, വെളിയിട വിസർജന മുക്ത മോഡൽ (ഒഡിഎഫ് പ്ലസ്), ശുചിത്വമുള്ള നല്ല ഗ്രാമം (സ്വച്ഛ് സുചൽ ഗ്രാം) പ്രഖ്യാപനങ്ങൾ, പാഴ് വസ്തുക്കൾ കൊണ്ടുള്ള നിർമ്മിതികൾ (വേസ്റ്റ് ടൂ ആർട്ട്), ക്ലീൻ സ്ട്രീറ്റ് ഫുഡ്, നാഷണൽ പ്ലാസ്റ്റിക് പൊലൂഷൻ റിഡക്ഷൻ ക്യാമ്പെയ്ൻ തുടങ്ങിയവ സംഘടിപ്പിക്കും. സ്വച്ഛതാ പ്രവർത്തകർക്കുള്ള ആരോഗ്യ പരിശോധനാ ക്യാമ്പുകളും ആരോഗ്യ സുരക്ഷാ പദ്ധതി വിവരങ്ങളും നൽകുന്നതിനായി ഏകജാലക ക്യാമ്പുകൾ നടത്തും.


പഞ്ചായത്തു പരിധിയിലെ എല്ലാ പൊതുസ്ഥലങ്ങളും സന്നദ്ധ സംഘടനകളുടെ പിന്തുണയോടെ ശുചിയാക്കും. ജൈവ, അജൈവ മാലിന്യങ്ങൾ തരംതിരിച്ചു നിക്ഷേപിക്കുന്നതിനുള്ള നീല, പച്ച നിറങ്ങളിലുള്ള ബിന്നുകൾ സ്ഥാപിക്കും. മാലിന്യത്തിന്റെ ഉറവിടത്തിലുള്ള തരംതിരിവ്, ഹരിതചട്ടപാലനം എന്നീ വിഷയങ്ങളിലുള്ള സന്ദേശങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്യും. ശുചിത്വോത്സവത്തിന്റെ ഭാഗമായി സെപ്റ്റംബർ 25 ന് 'ഒരു ദിവസം, ഒരു മണിക്കൂർ, നൂറുശതമാനം പങ്കാളിത്തം' (ഏക് ദിൻ ഏക് ഖണ്ഡാ ഏക് സാത്ത്) എന്ന ഒരു മണിക്കൂർ നീളുന്ന ശുചീകരണ പ്രവർത്തനങ്ങൾ പൊതുജന പങ്കാളിത്തത്തോടെ നടത്തും.


kannur

Next TV

Related Stories
വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

Sep 16, 2025 06:45 AM

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്

വനിതാ കമ്മീഷനിൽ ഡെപ്യൂട്ടേഷൻ...

Read More >>
വൈദ്യുതി മുടങ്ങും

Sep 16, 2025 06:43 AM

വൈദ്യുതി മുടങ്ങും

വൈദ്യുതി...

Read More >>
18ന് കുടിവെള്ള വിതരണം മുടങ്ങും

Sep 16, 2025 06:36 AM

18ന് കുടിവെള്ള വിതരണം മുടങ്ങും

18ന് കുടിവെള്ള വിതരണം...

Read More >>
ഐ ടി ഐ പ്രവേശനം

Sep 16, 2025 06:32 AM

ഐ ടി ഐ പ്രവേശനം

ഐ ടി ഐ...

Read More >>
 ഡി.എൽ.എഡ് അഭിമുഖം

Sep 16, 2025 05:18 AM

ഡി.എൽ.എഡ് അഭിമുഖം

ഡി.എൽ.എഡ്...

Read More >>
കാലം സാക്ഷി ചരിത്രം സാക്ഷി: പായത്തിന്റെ ചരിത്രം പ്രകാശനം ചെയ്തു

Sep 16, 2025 05:15 AM

കാലം സാക്ഷി ചരിത്രം സാക്ഷി: പായത്തിന്റെ ചരിത്രം പ്രകാശനം ചെയ്തു

കാലം സാക്ഷി ചരിത്രം സാക്ഷി: പായത്തിന്റെ ചരിത്രം പ്രകാശനം...

Read More >>
News Roundup






Entertainment News





//Truevisionall