മണത്തണ : ചപ്പാരം ഭഗവതി ക്ഷേത്രത്തിലെ നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷപരിപാടികൾ സെപ്റ്റംബർ 22 ന് ആരംഭിക്കും. 21 ന് വൈകീട്ട് നവരാത്രി മണ്ഡപത്തിന്റെ ഉദ്‌ഘാടനം നടക്കും. തുടർന്ന് പ്രാദേശിക കലാകാരന്മാർ അണിനിരക്കുന്ന ഗാനസന്ധ്യ അവതരിപ്പിക്കും. 22 ന് നവരാത്രി ആഘോഷപരിപാടികളുടെ ഉദ്‌ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ നിർവഹിക്കും. ഒക്ടോബർ 1 വരെയാണ് നവരാത്രി മണ്ഡപത്തിൽ വിവിധ കലാപരിപാടികൾ നടക്കുക. ആഘോഷപരിപാടികളുടെ ഭാഗമായി 100 രൂപയുടെ സമ്മനോത്സവ് കൂപ്പണുകൾ ആഘോഷക്കമ്മിറ്റി പുറത്തിറക്കിയിട്ടുണ്ട്. 5000 രൂപ വിലമതിക്കുന്ന സ്വർണ്ണ നാണയമാണ് ഒന്നാം സമ്മാനം. പത്തോളം സമ്മാനങ്ങളാണ് സമ്മനോത്സവത്തിന്റെ ഭാഗമായി നൽകുന്നത്. സെപ്റ്റംബർ 30 ദുർഗ്ഗാഷ്ടമിക്ക് ഗ്രന്ഥപൂജ ആരംഭിക്കും. ഒക്ടോബർ 2 ന് വാഹനപൂജയും വിദ്യാരംഭവും ക്ഷേത്രത്തിൽ നടക്കും. നവരാത്രി ആഘോഷക്കമ്മിറ്റി ഭാരവാഹികൾ പേരാവൂർ പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ ആഘോഷക്കമ്മിറ്റി രക്ഷാധികാരി തിട്ടയിൽ വാസുദേവൻ നായർ, ആഘോഷക്കമ്മിറ്റി കൺവീനർ കൂടത്തിൽ ശ്രീകുമാർ, ക്ഷേത്ര പരിപാലനസമിതി ജോയിന്റ് സെക്രട്ടറി മുകുന്ദൻ മാസ്റ്റർ, ട്രഷറർ കോലഞ്ചിറ ഗംഗാധരൻ, പവിത്രൻ കൂടത്തിൽ തുടങ്ങിയവർ പങ്കെടുത്തു.
Manathana Chapparam Temple Navarathri festival