കണ്ണൂർ : പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് എന്നിവയുടെ പോളിസി ഉടമകൾക്ക് വിവരങ്ങൾ അപ്ഡേറ്റ് ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാക്കുന്നതിന് തപാൽ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക ഡ്രൈവ് ആരംഭിച്ചു. ഒക്ടോബർ 16 മുതൽ രണ്ട് മാസക്കാലത്തേക്കാണ് ഡ്രൈവ്.
നിലവിൽ മൊബൈൽ നമ്പറോ ഇ മെയിൽ ഐഡിയോ ഇല്ലാത്ത സജീവ പോളിസി ഉടമകൾക്ക് പി എൽ ഐ ഉപഭോക്തൃ പോർട്ടലിൽ ലോഗിൻ ചെയ്യാനും ഓൺലൈൻ പേയ്മെന്റ് പോലുള്ള ഡിജിറ്റൽ സേവനങ്ങൾ ഉപയോഗിക്കാനും പോളിസി സംബന്ധമായ വിവരങ്ങൾ കൃത്യസമയത്ത് ലഭിക്കാനുമാണ് അപ്ഡേറ്റ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്കും പോളിസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനും അടുത്തുള്ള പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടാം.
Kannur






































