ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതൽ; തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പരിഷ്കരിച്ചു

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതൽ; തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷ പരിഷ്കരിച്ചു
Nov 1, 2025 10:43 AM | By sukanya

തിരുവനന്തപുരം: ശബരിമലയിൽ ഭക്തര്‍ക്കായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്ന് മുതല്‍ ആരംഭിക്കും. ഒരു ദിവസം 70,000 ഭക്തര്‍ക്കാണ് വെര്‍ച്വല്‍ ക്യൂ വെബ്‌സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇന്ന് വൈകുന്നേരം അഞ്ചുമണി മുതൽ sabarimalaonline.org എന്ന വെബ്‌സൈറ്റ് വഴിയാണ് ദര്‍ശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഇതിന് പുറമെ വണ്ടിപ്പെരിയാര്‍ സത്രം, എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ റിയല്‍ ടൈം ബുക്കിങ് കേന്ദ്രങ്ങളും ഉണ്ടാകും. ഒരു ദിവസം പരമാവധി 20,000 ഭക്തരെയാണ് റിയല്‍ ടൈം ബുക്കിങ് വഴി ദര്‍ശനത്തിന് അനുവദിക്കുക.

തീര്‍ഥാടകര്‍ക്കുള്ള ഇന്‍ഷുറന്‍സ് പരിരക്ഷയിലും മാറ്റം വരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തീർത്ഥാടന സമയത്ത് 4 ജില്ലകളില്‍ നടക്കുന്ന അപകട മരണങ്ങള്‍ക്ക് മാത്രമായിരുന്നു ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിച്ചിരുന്നത്. ഈ വർഷം മുതൽ മുതല്‍ ശബരിമല യാത്ര മധ്യേ കേരളത്തില്‍ എവിടെ വച്ച് അപകടമുണ്ടായാലും 5 ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് പുനഃക്രമീകരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30,000 രൂപ വരെയും കേരളത്തിന് പുറത്തേക്ക് 1 ലക്ഷം വരെയും ആംബുലന്‍സ് ചെലവ് നല്‍കുന്നുമുണ്ട്. ഇന്‍ഷുറന്‍സ് പരിരക്ഷ ശബരിമല ഡ്യൂട്ടി നോക്കുന്ന ദേവസ്വം ബോര്‍ഡ് സ്ഥിരം, ദിവസവേതന ജീവനക്കാര്‍ക്കും മറ്റു സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ക്കും കൂടി ലഭിക്കും.

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ തീര്‍ഥാടന പാതയില്‍ വച്ച് ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങള്‍ മൂലമുള്ള സ്വാഭാവിക മരണത്തിന് നഷ്ടപരിഹാരം ഇതുവരെ ഉണ്ടായിരുന്നില്ല. ഈ വര്‍ഷം മുതല്‍ സ്വഭാവിക മരണം സംഭവിക്കുന്നവര്‍ക്ക് കൂടി 3 ലക്ഷം രൂപ ധനസഹായം ലഭ്യമാകുന്ന പില്‍ഗ്രിം വെല്‍ഫെയര്‍ നിധി കൂടി ആരംഭിക്കുകയാണ്. ഇന്‍ഷുറന്‍സ് ലഭിക്കുന്നതിന് അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓണ്‍ലൈന്‍ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഐഡി ആയതിനാല്‍ പരമാവധി ഭക്തര്‍ ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Sabarimala virtual queue booking starts from today

Next TV

Related Stories
ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ ഫുട്ബോൾ കിറ്റ് വിതരണം നടത്തി

Nov 1, 2025 09:31 PM

ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ ഫുട്ബോൾ കിറ്റ് വിതരണം നടത്തി

ജനമൈത്രി പോലിസിന്റെ നേതൃത്വത്തിൽ ഫുട്ബോൾ കിറ്റ് വിതരണം...

Read More >>
ആഹ്ലാദ പ്രകടനം നടത്തി

Nov 1, 2025 07:25 PM

ആഹ്ലാദ പ്രകടനം നടത്തി

ആഹ്ലാദ പ്രകടനം...

Read More >>
 തൊണ്ടിയിൽ ടൗണ്‍ സ്‌ക്വയര്‍ ഷോപ്പിങ്ങ് സെന്റർ പ്രവർത്തനം ആരംഭിച്ചു

Nov 1, 2025 06:00 PM

തൊണ്ടിയിൽ ടൗണ്‍ സ്‌ക്വയര്‍ ഷോപ്പിങ്ങ് സെന്റർ പ്രവർത്തനം ആരംഭിച്ചു

തൊണ്ടിയിൽ ടൗണ്‍ സ്‌ക്വയര്‍ ഷോപ്പിങ്ങ് സെന്റർ പ്രവർത്തനം...

Read More >>
ഉംറ വിസയിൽ സൗദിയിൽ പ്രവേശിക്കാനുള്ള കാലാവധി ഒരു മാസമായി കുറച്ചു

Nov 1, 2025 04:18 PM

ഉംറ വിസയിൽ സൗദിയിൽ പ്രവേശിക്കാനുള്ള കാലാവധി ഒരു മാസമായി കുറച്ചു

ഉംറ വിസയിൽ സൗദിയിൽ പ്രവേശിക്കാനുള്ള കാലാവധി ഒരു മാസമായി...

Read More >>
പയ്യന്നൂരിൽ 3 കിലോ കഞ്ചാവ് പിടികൂടി; 5 പേർ പിടിയിൽ

Nov 1, 2025 04:15 PM

പയ്യന്നൂരിൽ 3 കിലോ കഞ്ചാവ് പിടികൂടി; 5 പേർ പിടിയിൽ

പയ്യന്നൂരിൽ 3 കിലോ കഞ്ചാവ് പിടികൂടി; 5 പേർ...

Read More >>
 'ദരിദ്രരില്ലാത്ത കേരളം': സർക്കാർ പ്രഖ്യാപനത്തിനെതിരെ കളക്ടറേറ്റിന് മുന്നിൽ സത്യാഗ്രഹം

Nov 1, 2025 04:08 PM

'ദരിദ്രരില്ലാത്ത കേരളം': സർക്കാർ പ്രഖ്യാപനത്തിനെതിരെ കളക്ടറേറ്റിന് മുന്നിൽ സത്യാഗ്രഹം

'ദരിദ്രരില്ലാത്ത കേരളം': സർക്കാർ പ്രഖ്യാപനത്തിനെതിരെ കളക്ടറേറ്റിന് മുന്നിൽ...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall