ഇരിട്ടി : പായം ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ നിർമ്മാണം പൂർത്തിയായ 40 വീടുകളുടെ താക്കോൽ ദാനവും നിർമ്മാണം ആരംഭിക്കുന്ന 85 പുതിയ വീടുകളുടെ എഗ്രിമെന്റ് ഒപ്പുവെയ്ക്കൽ ചടങ്ങും പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു . പടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദീൻ മുഖ്യാതിഥിയായി . സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ മുജീബ് കുഞ്ഞിക്കണ്ടി, വി പ്രമീള, പി.എൻ. ജെസ്സി, ജൂനിയർ സൂപ്രണ്ട് ശാന്തി, വി ഇ ഒ ബിനീഷ് വർഗീസ് തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ നേതൃത്വം നൽകി.
Life Bhavan Project in Paayam Panchayath






































