ഇരിട്ടി : പായത്തിനെ സമ്പൂർണ്ണ ഭൗമ വിവര പഞ്ചായത്താക്കി മാറ്റുന്നതിന് ഡ്രോൺ സർവ്വെ യ്ക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പരിധിയിലെ നിർമ്മിതികളുടെയും പ്രകൃതി വിഭങ്ങളുടെയും വിവരങ്ങൾ വിവിധ തർത്തിലുളള മാപ്പുകളാക്കും. ഡ്രോൺ മാപ്പിങ്ങിലൂടെയും നേരിട്ടും വിവരങ്ങൾ ശേഖരിക്കുന്നതാണ്.
വിവരങ്ങൾ ജിയോ മാപ്പിംഗ് നടത്തിയാണ് ഭൗമ വിവര സംവിധാനം ഏർപ്പെടുത്തുന്നത്. റോസുകൾ , കെട്ടിടങ്ങൾ, ജലസ്രോതസുകളായ തോടുകൾ കുളങ്ങൾ കിണറുകൾ, ചെറുതും വലുതുമായ ജലാശയങ്ങൾ, കുടിവെള്ള പൈപ്പുകൾ പാലങ്ങൾ വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയുടെ വിവരങ്ങൾ ഡ്രോൺ ഉപയോഗിച്ചു ശേഖരിക്കും. കെട്ടിടങ്ങളുടെ വിസ്തീർണ്ണം മറ്റു പൊതു വിവരങ്ങൾ എന്നിവ നേരിട്ട് ശേഖരിക്കുന്നതാണ്. പദ്ധതി പൂർത്തിയാക്കുന്നതോടെ പഞ്ചായത്തിൻ്റെ വിവരങ്ങൾ വെബ് പോർട്ടലിൽ ലഭ്യമാക്കുന്ന വിധത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഡ്രോൺ സർവ്വെ പ്രവർത്തന ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി. രജനി നിർവഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ജെസ്സി പി.എൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ മുജീബ് കുഞ്ഞിക്കണ്ടി, വി. പ്രമീള, വാർഡ് മെമ്പർ ബിജു കോങ്ങാടൻ, പഞ്ചായത്ത് സെക്രട്ടറി നിധിൻ കെ.സുധാകരൻ, എന്നിവർ സംസാരിച്ചു.
Paayam Panchayath







































