കോഴിക്കോട്: സംസ്ഥാന സർക്കാറിന് കീഴിലുള്ള കമ്പനി/കോർപ്പറേഷനുകളിൽ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ച് കേരള പിഎസ്‌സി. ഏഴാം ക്ലാസാണ് യോഗ്യത. ബിരുദദാരികൾക്കും അപേക്ഷിക്കാം. അപേക്ഷകർക്ക് സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. വനിതകൾക്ക് സൈക്കിൾ സവാരി നിർബന്ധയോഗ്യതയല്ല. ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ മൂന്നുവരെ അപേക്ഷിക്കാം.
കമ്പനികൾ, കോർപറേഷനുകൾ, ബോർഡുകൾ എന്നിവയുടെ പ്രത്യേക നിയമങ്ങളിലെ വ്യവസ്ഥകൾ പ്രകാരമാണ് പ്രൊബേഷൻ കാലയളവ് ബാധകമാകുന്നത്. ബന്ധപ്പെട്ട കമ്പനികൾ കോർപ്പറേഷനുകൾ ബോർഡുകൾ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പള സ്‌കെയിൽ ലഭിക്കും. 36 വയസാണ് പ്രായപരിധി. സംവരണവിഭാഗത്തിലുള്ളവർക്ക് നിയമാനുസൃതമായ വയസിളവ് ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
keralapsc.gov.in എന്ന പിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. വൺ ടൈം രജിസ്‌ട്രേഷൻ നടത്തിയവർ യൂസർ ഐഡിയും പാസ്വേഡും ഉപയോഗിച്ച് പ്രൊഫൈൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം. ആദ്യമായി പിഎസ്സിക്ക് അപേക്ഷിക്കുന്നവർ വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കണം. പുതുതായി പ്രൊഫൈൽ സൃഷ്ടിക്കുന്ന ഉദ്യോഗാർത്ഥികൾ ആറ് മാസത്തിനുള്ളിൽ എടുത്ത ഫോട്ടോ അപ്ലോഡ് ചെയ്യണം.
പേരും ഫോട്ടോ എടുത്ത തീയതിയും ഫോട്ടോയുടെ അടിയിൽ വ്യക്തമായി ഉണ്ടായിരിക്കണം. തുടർന്ന് പ്രൊഫൈലിലെ നോട്ടിഫിക്കേഷൻ ഓപ്ഷനിൽ നിന്ന് ലാസ്റ്റ് ഗ്രേഡ് തസ്തികയുടെ വിജ്ഞാപനം തിരഞ്ഞെടുത്ത് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം മുഴുവനായി വായിക്കണം. യോഗ്യതയുണ്ടെങ്കിൽ മാത്രം അയയ്ക്കുക
kozikod








































