കോട്ടയം: മംഗളം ആഴ്ചപ്പതിപ്പിലെ 'ലോലൻ' എന്ന എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ കാർട്ടൂണിസ്റ്റ് ചെല്ലൻ(ടി.പി ഫിലിപ്പ്) അന്തരിച്ചു.77 വയസായിരുന്നു. കോട്ടയം സ്വദേശിയായ ചെല്ലൻ കെഎസ്ആർടിസിയിൽ പെയിന്റർ ആയി ജോലി ചെയ്തുകൊണ്ടിരിക്കെയാണ് ഈ സീരീസ് വരച്ചിരുന്നത്.
'ലോലൻ' എന്ന കഥാപാത്രം ഒരു കാലത്ത് കേരളത്തിലെ കാമ്പസുകളിലടക്കം ചിരിമാല തീർത്ത വ്യക്തിയാണ്. 1948ൽ പൗലോസിന്റെയും മാർത്തയുടെയും മകനായാണ് ചെല്ലൻ ജനിച്ചത്. 2002ൽ കെഎസ്ആർടിസിയിൽ നിന്ന് പെയിന്ററായി വിരമിച്ചു. മറിയാമ്മ ഫിലിപ്പാണ് ഭാര്യ.മകൻ സുരേഷ്.സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് വടവാതൂരിൽ നടക്കും. കാർട്ടൂൺ രംഗത്തെ സമഗ്ര സംഭാവനകൾക്ക് കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകി ചെല്ലനെ ആദരിച്ചിട്ടുണ്ട്.
kottayam







































