പുതുയുഗപ്പിറവി! ലോകത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ വനിതകള്‍; ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

പുതുയുഗപ്പിറവി! ലോകത്തിന്റെ നെറുകയില്‍ ഇന്ത്യന്‍ വനിതകള്‍; ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്
Nov 3, 2025 10:37 AM | By sukanya

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കന്നി കീരീടം നേടിയത്. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ (98 പന്തില്‍ 101) സെഞ്ചുറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ദാന (45), റിച്ചാ ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഭേദപ്പെട്ട തുടക്കമായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക്. ഒന്നാം വിക്കറ്റില്‍ 51 റണ്‍സ് ചേര്‍ക്കാന്‍ വോള്‍വാര്‍ഡ് - ടസ്മിന്‍ ബ്രിട്ട്‌സ് (23) സഖ്യത്തിന് സാധിച്ചിരുന്നു. എന്നാല്‍ ടസ്മിന്‍ 10-ാം ഓവറില്‍ അമന്‍ജോത് കൗറിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടായി. പിന്നാലെ അന്നകെ ബോഷ് (0) ശ്രീചരണിയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സുനെ ലുസ് (2), മരിസാനെ കാപ്പ് (4), സിനാലോ ജാഫ്ത (16) എന്നിവരെല്ലാം നിരാശപ്പെടുത്തി. ഇതോടെ അഞ്ചിന് 148 എന്ന നിലയിലായി ദക്ഷിണാഫ്രിക്ക.

തുടര്‍ന്ന് വാള്‍വാര്‍ഡ് - അനെകെ ബോഷ് സഖ്യം 61 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചെങ്കിലും ദീപ്തി ശര്‍മ ബ്രേക്ക് ത്രൂമായെത്തി. ബോഷ്, ദീപ്തിയുടെ പന്തില്‍ ബൗള്‍ഡായി. വൈകാതെ വോള്‍വാര്‍ഡും മടങ്ങി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. ക്ലോ ട്രൈയോണ്‍ (9), നതീന്‍ ഡി ക്ലാര്‍ക്ക് (18), അയബോന്‍ഗ ഖാക (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മ്ലാബ പുറത്താവാതെ നിന്നു.

mumbai

Next TV

Related Stories
തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പദ്ധതി: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബിഎൽഎ മാർക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു

Nov 3, 2025 05:58 PM

തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പദ്ധതി: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബിഎൽഎ മാർക്കുള്ള പരിശീലന ക്ലാസ് സംഘടിപ്പിച്ചു

തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പദ്ധതി: പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ബിഎൽഎ മാർക്കുള്ള പരിശീലന ക്ലാസ്...

Read More >>
നാരങ്ങാത്തട്ട് വാർഡ് ഗ്രാമസഭ അടയ്ക്കാത്തോട് നൂറുൽ ഹുദ മദ്രസ ഹാളിൽ നടന്നു

Nov 3, 2025 04:32 PM

നാരങ്ങാത്തട്ട് വാർഡ് ഗ്രാമസഭ അടയ്ക്കാത്തോട് നൂറുൽ ഹുദ മദ്രസ ഹാളിൽ നടന്നു

നാരങ്ങാത്തട്ട് വാർഡ് ഗ്രാമസഭ അടയ്ക്കാത്തോട് നൂറുൽ ഹുദ മദ്രസ ഹാളിൽ...

Read More >>
സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

Nov 3, 2025 04:10 PM

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല ഹംസ

സംസ്ഥാന ചലച്ചിത്ര അവാർഡ്: മികച്ച നടൻ മമ്മൂട്ടി, മികച്ച നടി ഷംല...

Read More >>
വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കണ്ണൂരിൽ കെ   എസ് യുവിന്റെ  കരിങ്കൊടി പ്രതിഷേധം

Nov 3, 2025 03:57 PM

വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കണ്ണൂരിൽ കെ എസ് യുവിന്റെ കരിങ്കൊടി പ്രതിഷേധം

വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കണ്ണൂരിൽ കെ എസ് യുവിന്റെ കരിങ്കൊടി...

Read More >>
വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം; വടകരയിൽ യുവാവ് അറസ്റ്റിൽ

Nov 3, 2025 03:34 PM

വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം; വടകരയിൽ യുവാവ് അറസ്റ്റിൽ

വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം;വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്രമം ; വടകരയിൽ യുവാവ്...

Read More >>
‘വിദേശത്ത് സംഗീത പരിപാടി അവതരിപ്പിക്കാം’; ബലാത്സംഗക്കേസിൽ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

Nov 3, 2025 03:20 PM

‘വിദേശത്ത് സംഗീത പരിപാടി അവതരിപ്പിക്കാം’; ബലാത്സംഗക്കേസിൽ വേടന് ജാമ്യ വ്യവസ്ഥയില്‍ ഇളവ്

‘വിദേശത്ത് സംഗീത പരിപാടി അവതരിപ്പിക്കാം’; ബലാത്സംഗക്കേസിൽ വേടന് ജാമ്യ വ്യവസ്ഥയില്‍...

Read More >>
Top Stories

News Roundup

//Truevisionall