കൊയിലാണ്ടി: ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം. തിരുവങ്ങൂർ ഭാഗങ്ങളിൽ സർവീസ് റോഡിൻ്റെ പണി നടക്കുന്നതിനാലാണ് ഇന്ന് (ഞായറാഴ്ച) ഗതാഗത നിയന്ത്രണം. രാവിലെ ആറ് മണി മുതൽ രാത്രി 12 വരെയാണ് ഗതാഗത നിയന്ത്രണമുള്ളത്.
കണ്ണൂർ ഭാഗത്ത് നിന്നു കോഴിക്കോടിലേക്ക് പോവുന്ന എല്ലാ വാഹനങ്ങളും കൊയിലാണ്ടിയിൽ നിന്നും ഉള്ള്യേരി-അത്തോളി-പാവങ്ങാട് വഴി പോകേണ്ടതാണെന്ന് കൊയിലാണ്ടി പൊലിസ് അറിയിച്ചു. കോഴിക്കോട് നിന്നും കണ്ണൂർ ഭാഗത്തേക്കുള്ള ഗതാഗതം സാധാരണ പോലെത്തന്നെ നടക്കും.
Traffic restrictions on Kannur-Kozhikode National Highway today




































