കണ്ണൂർ : വന്ദേഭാരതിന്റെ ഉദ്ഘാടനത്തിൽ ആർ.എസ്.എസ് ഗീതം ആലപിച്ചതിനെതിരെ വിമർശനവുമായി എം.എ ബേബി. ഇന്ത്യയുടെ അവസ്ഥ അധഃപതിച്ചെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.കുട്ടികളെക്കൊണ്ട് ആർ.എസ്.എസ് ഗീതം പാടിപ്പിച്ചത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യ ഗവൺമെന്റിൻ്റെ ഒരു ട്രെയിൻ സർവീസ് തുടങ്ങുമ്പോൾ അവിടെ ആർ.എസ്.എസിന്റെ ഗീതം പാടുന്നിടത്തേക്ക് ഇന്ത്യ അത്രമേൽ അധഃപതിച്ചിരിക്കുന്നു. ഇത് അതീവ ഗൗരവമാർന്ന വെല്ലുവിളിയാണ്,' എം.എ ബേബി പറഞ്ഞു.
Mababysbyte



































