കൊച്ചി: എല്ലാ സ്‌റ്റേജിലും ബിജെപിക്കാര്‍ ഗണഗീതം പാടണമെന്നും വിവാദങ്ങള്‍ മാധ്യമങ്ങളുടെ അജണ്ടയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ബാംഗ്ലൂർ - കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടന സമയത്ത് ട്രെയിനില്‍വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗണഗീതം ചൊല്ലിയത് വിവാദമായ സാഹചര്യത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. എല്ലാ സ്‌റ്റേജിലും ബിജെപിക്കാര്‍ ഗണഗീതം പാടണമെന്നും വിവാദങ്ങള്‍ മാധ്യമങ്ങളുടെ അജണ്ടയാണെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. ഗണഗീതം പാടുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
'വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള സിപിഐഎം ശ്രമമാണ് ഗണഗീത വിവാദം. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ആര്‍എസ്എസ് പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പാടുന്നില്ലേ? കുട്ടികള്‍ അത് പാടിയതില്‍ തെറ്റില്ല. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണം': ജോര്‍ജ് കുര്യന്‍ പറഞ്ഞു. തനിക്ക് ഗണഗീതം പാടാന്‍ അറിയില്ലെന്നും ശാഖയില്‍ പോയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ആദ്യം ഗണഗീതം പാടിയ ശിവകുമാറിനെ തിരുത്തട്ടെയെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
BJP members should sing Ganageetham: George Kuriyan




































