വന്ദേഭാരത് എക്‌സ്‌പ്രസിൽ വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വി ശിവൻകുട്ടി

വന്ദേഭാരത് എക്‌സ്‌പ്രസിൽ വിദ്യാർത്ഥികളെ കൊണ്ട് ആർഎസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് വി ശിവൻകുട്ടി
Nov 9, 2025 12:20 PM | By sukanya

തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്‌സ്‌പ്രസ് സർവീസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർത്ഥികളെക്കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവം അതീവ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും, സംഭവം സംബന്ധിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയതായും മന്ത്രി വാർത്താ കുറിപ്പിൽ അറിയിച്ചു.

സർക്കാർ പരിപാടികളിൽ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗ്ഗീയ അജണ്ടകൾക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ തുടർനടപടികൾ സ്വീകരിക്കും. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിൽ വിദ്യാർത്ഥികൾ ​ഗണ​ഗീതം പാടുന്ന വീഡിയോ ദക്ഷിണ റെയിൽവേ ഒഫീഷ്യൽ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതോടെ വലിയ വിമ‍ശമുയ‍ർന്നിരുന്നു. ഇതോടെ വീഡിയോ നീക്കം ചെയ്തു. എന്നാൽ ഗണഗീതത്തിന്‍റെ ഇംഗ്ലീഷ് വിവര്‍ത്തനംകൂടി ചേര്‍ത്ത് വീണ്ടും വീഡിയോ പോസ്റ്റ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനടക്കം രംഗത്ത് വന്നിരുന്നു.

Incident of RSS making students sing the Gana Geet on Vande Bharat Express: Education Minister V Sivankutty orders an investigaton

Next TV

Related Stories
ഇന്ത്യയിൽ ഒരു ട്രെയിൻ സർവീസ് തുടങ്ങുമ്പോൾ ആർ.എസ്.എസ് ഗീതം പാടുന്നിടത്തേക്ക് രാജ്യം അധഃപതിച്ചിരിക്കുന്നു: എം.എ ബേബി

Nov 9, 2025 02:20 PM

ഇന്ത്യയിൽ ഒരു ട്രെയിൻ സർവീസ് തുടങ്ങുമ്പോൾ ആർ.എസ്.എസ് ഗീതം പാടുന്നിടത്തേക്ക് രാജ്യം അധഃപതിച്ചിരിക്കുന്നു: എം.എ ബേബി

ഇന്ത്യയിൽ ഒരു ട്രെയിൻ സർവീസ് തുടങ്ങുമ്പോൾ ആർ.എസ്.എസ് ഗീതം പാടുന്നിടത്തേക്ക് രാജ്യം അധഃപതിച്ചിരിക്കുന്നു: എം.എ...

Read More >>
‘പുറത്തെടുക്കുമ്പോള്‍ മോന് ജീവനുണ്ടായിരുന്നു, പക്ഷേ വണ്ടി കിട്ടിയില്ല’; അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ ദേവി

Nov 9, 2025 02:11 PM

‘പുറത്തെടുക്കുമ്പോള്‍ മോന് ജീവനുണ്ടായിരുന്നു, പക്ഷേ വണ്ടി കിട്ടിയില്ല’; അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ ദേവി

‘പുറത്തെടുക്കുമ്പോള്‍ മോന് ജീവനുണ്ടായിരുന്നു, പക്ഷേ വണ്ടി കിട്ടിയില്ല’; അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ...

Read More >>
ജില്ലാതല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചു

Nov 9, 2025 02:04 PM

ജില്ലാതല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ് സംഘടിപ്പിച്ചു

ജില്ലാതല കളരിപ്പയറ്റ് ചാംപ്യൻഷിപ്പ്...

Read More >>
നിയമവിദ്യാർത്ഥി അബു അരീക്കോടിന്‍റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Nov 9, 2025 01:49 PM

നിയമവിദ്യാർത്ഥി അബു അരീക്കോടിന്‍റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

നിയമവിദ്യാർത്ഥി അബു അരീക്കോടിന്‍റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

Read More >>
 എല്ലാ സ്‌റ്റേജിലും ബിജെപിക്കാര്‍ ഗണഗീതം പാടണം; വിവാദങ്ങള്‍ മാധ്യമങ്ങളുടെ അജണ്ട: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

Nov 9, 2025 12:16 PM

എല്ലാ സ്‌റ്റേജിലും ബിജെപിക്കാര്‍ ഗണഗീതം പാടണം; വിവാദങ്ങള്‍ മാധ്യമങ്ങളുടെ അജണ്ട: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍

എല്ലാ സ്‌റ്റേജിലും ബിജെപിക്കാര്‍ ഗണഗീതം പാടണം; വിവാദങ്ങള്‍ മാധ്യമങ്ങളുടെ അജണ്ട: കേന്ദ്രമന്ത്രി ജോര്‍ജ്...

Read More >>
ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടില്ല: മന്ത്രി സജി ചെറിയാൻ

Nov 9, 2025 12:01 PM

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടില്ല: മന്ത്രി സജി ചെറിയാൻ

ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടില്ല: മന്ത്രി സജി...

Read More >>
Top Stories

News Roundup