അപൂര്‍വ രോഗം ബാധിച്ച് ആറ് വയസുകാരന്റെ ചലനശേഷി നഷ്ടപ്പെട്ടു; ചികിത്സാ ചിലവുകള്‍ ഏറ്റെടുത്ത് യൂസഫലി

അപൂര്‍വ രോഗം ബാധിച്ച് ആറ് വയസുകാരന്റെ ചലനശേഷി നഷ്ടപ്പെട്ടു; ചികിത്സാ ചിലവുകള്‍ ഏറ്റെടുത്ത് യൂസഫലി
Nov 9, 2025 03:32 PM | By Remya Raveendran

തിരുവനന്തപുരം :    ഒരിക്കലും സാധാരണ ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം പുതുജീവിതത്തിലേക്ക് മടങ്ങിയെത്തി. ലുലു ഗ്രൂപ്പ് എംഡി എംഎ യൂസഫലി അടിയന്തര ചികിത്സാ സഹായം എത്തിച്ചതാണ് കുഞ്ഞിന്റെ ചികിത്സയില്‍ വഴിത്തിരിവായത്. കൊല്ലം സ്വദേശികളായ വിനോദ്-മനു ദമ്പതികളുടെ ആറ് വയസുകാരന്‍ നിവേദ് ഇന്ന് തിരിച്ചു വരവിന്റെ പാതയിലാണ്. അപൂര്‍വ്വ രോഗം മൂലം ചലനശേഷി നഷ്ടപ്പെട്ട നിവേദിനാണ് എം.എ യൂസഫലിയുടെ ചികിത്സാ സഹായം എത്തിയത്. 

കഴിഞ്ഞ ഡിസംബറില്‍ കൊല്ലം കൊട്ടിയത്തെ ലുലു ഡെയ്‌ലി ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെ ശ്രീനാരായണ കോളജിലെ ഹെലിപ്പാഡില്‍ എം.എ യൂസഫലി എത്തുമ്പോഴാണ് നിവേദിനേയും മാതാവിനേയും യൂസഫലി നേരിട്ട് കണ്ടത്. കുഞ്ഞിന്റെ രോഗം ചോദിച്ചു മനസിലാക്കിയ യൂസഫലി തുടര്‍ ചികിത്സയ്ക്കുള്ള സഹായവും വാഗ്ദാനം ചെയ്തു. അന്ന് മുതലുള്ള ചികിത്സയ്ക്ക് രണ്ടരലക്ഷം രൂപയാണ് എം.എ യൂസഫലി നല്‍കിയത്. തുടര്‍ ചികിത്സയ്ക്കായി അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം കൂടി യൂസഫലിയുടെ നിര്‍ദേശാനുസരണം ലുലു ഗ്രൂപ്പ് പ്രതിനിധികളായ സെക്രട്ടറി ഇ.എ ഹാരീസ്, ലുലു മീഡിയ ഹെഡ് എന്‍.ബി സ്വരാജ് എന്നിവര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തി കൈമാറി.

മൂന്ന് വയസു വരെ പൂര്‍ണ ആരോഗ്യവാനായി കളിച്ചു ചിരിച്ചു നടന്ന നിവേദിന്റെ ജീവിതത്തിന്റെ പ്രതീക്ഷ കെട്ടത് പെട്ടന്നുള്ള ഒരു പനിയ്ക്ക് ശേഷമായിരുന്നു. പനി വന്നതോടെ ശരീരം തളര്‍ന്ന നിവേദ് പിന്നീട് പഴയ സ്ഥിതിയിലേക്ക് എത്തിയില്ല. നടക്കാനോ സംസാരിക്കാനോ കഴിയാതെ കൈകാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട നിവേദിന് മീഥെയില്‍ മലോനിക്ക് അനുഡൂരിയ എന്ന അപൂര്‍വ രോഗമാണ് ബാധിച്ചതെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തി. അങ്ങനെയാണ് ചാലക്കുടിയിലെ സാല്‍വിവോ ആയൂര്‍വേദ വെല്‍നസ് ക്ലിനിക്കിലേക്ക് ചികിത്സയ്ക്കായി എത്തിക്കുന്നത്. തെറാപ്പികളിലൂടെ നെര്‍വുകളുടെ ബ്ലോക്ക് മാറ്റുന്ന ചികിത്സാ രീതിയിലൂടെ ഡോക്ടര്‍ സംഗീതിന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കി. പൂര്‍ണമായും മരുന്നുകളില്ലാതെ തെറാപ്പി ചികിത്സയിലൂടെ നിവേദ് തിരികെ ജീവിതത്തിലേക്ക് എത്തുകയാണ്. ഒരു ദിവസം കൊണ്ട് തീരുന്ന അസുഖമല്ല നിവേദിനെന്നും മുന്നോട്ടുള്ള തെറാപ്പിയിലൂടെ മാത്രമേ നിവേദിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാന്‍ കഴിയൂ എന്നും ഡോ.സംഗീത് പ്രതികരിക്കുന്നത്. മരണക്കിടക്കിയില്‍ കിടന്ന കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചപ്പോള്‍ ഡോക്ടറിനും പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ്.

നിര്‍ധനരായ കുടുംബത്തിന്റെ ചികിത്സ ചിലവ് ഏറ്റെടുത്ത് മുന്നോട്ട് വന്ന എം.എ യൂസഫലിക്കുള്ള നന്ദി വാക്കുകളില്‍ ഒതുങ്ങില്ലെന്ന് ഡോക്ടര്‍ പറയുന്നു. തന്റെ മകനിന്ന് തിരിച്ചു വരവിന്റെ പാതയിലാണെന്നും യൂസഫലി സാറിനോടും കുടുംബത്തോടുമുള്ള തങ്ങളുടെ കടപ്പാട് നന്ദി വാക്കില്‍ ഒതുങ്ങില്ലെന്നാണ് മാതാവ് മനു പ്രതികരിക്കുന്നത്.

Mayusafali

Next TV

Related Stories
ഗണഗീതം ദേശഭക്തി ഗാനം ആണെന്ന് പ്രിൻസിപ്പൽ ആണോ തീരുമാനിക്കുന്നത്; കുട്ടികൾ നിരപരാധികൾ, മന്ത്രി വി ശിവൻകുട്ടി

Nov 9, 2025 05:17 PM

ഗണഗീതം ദേശഭക്തി ഗാനം ആണെന്ന് പ്രിൻസിപ്പൽ ആണോ തീരുമാനിക്കുന്നത്; കുട്ടികൾ നിരപരാധികൾ, മന്ത്രി വി ശിവൻകുട്ടി

ഗണഗീതം ദേശഭക്തി ഗാനം ആണെന്ന് പ്രിൻസിപ്പൽ ആണോ തീരുമാനിക്കുന്നത്; കുട്ടികൾ നിരപരാധികൾ, മന്ത്രി വി...

Read More >>
സ്വവര്‍ഗ പങ്കാളിയുമായി ഒന്നിച്ച് ജീവിക്കുക ലക്ഷ്യം; അഞ്ച് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ

Nov 9, 2025 04:13 PM

സ്വവര്‍ഗ പങ്കാളിയുമായി ഒന്നിച്ച് ജീവിക്കുക ലക്ഷ്യം; അഞ്ച് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ

സ്വവര്‍ഗ പങ്കാളിയുമായി ഒന്നിച്ച് ജീവിക്കുക ലക്ഷ്യം; അഞ്ച് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തി...

Read More >>
പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; തിരുവനന്തപുരം SAT ആശുപത്രിയ്ക്കെതിരെ പരാതി

Nov 9, 2025 02:57 PM

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; തിരുവനന്തപുരം SAT ആശുപത്രിയ്ക്കെതിരെ പരാതി

പ്രസവത്തെ തുടർന്ന് യുവതി മരിച്ചു; തിരുവനന്തപുരം SAT ആശുപത്രിയ്ക്കെതിരെ...

Read More >>
‘കുട്ടികൾ ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായി; പാടിയത് തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ?’ സുരേഷ് ​ഗോപി

Nov 9, 2025 02:45 PM

‘കുട്ടികൾ ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായി; പാടിയത് തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ?’ സുരേഷ് ​ഗോപി

‘കുട്ടികൾ ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായി; പാടിയത് തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ?’ സുരേഷ്...

Read More >>
ഇന്ത്യയിൽ ഒരു ട്രെയിൻ സർവീസ് തുടങ്ങുമ്പോൾ ആർ.എസ്.എസ് ഗീതം പാടുന്നിടത്തേക്ക് രാജ്യം അധഃപതിച്ചിരിക്കുന്നു: എം.എ ബേബി

Nov 9, 2025 02:20 PM

ഇന്ത്യയിൽ ഒരു ട്രെയിൻ സർവീസ് തുടങ്ങുമ്പോൾ ആർ.എസ്.എസ് ഗീതം പാടുന്നിടത്തേക്ക് രാജ്യം അധഃപതിച്ചിരിക്കുന്നു: എം.എ ബേബി

ഇന്ത്യയിൽ ഒരു ട്രെയിൻ സർവീസ് തുടങ്ങുമ്പോൾ ആർ.എസ്.എസ് ഗീതം പാടുന്നിടത്തേക്ക് രാജ്യം അധഃപതിച്ചിരിക്കുന്നു: എം.എ...

Read More >>
‘പുറത്തെടുക്കുമ്പോള്‍ മോന് ജീവനുണ്ടായിരുന്നു, പക്ഷേ വണ്ടി കിട്ടിയില്ല’; അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ ദേവി

Nov 9, 2025 02:11 PM

‘പുറത്തെടുക്കുമ്പോള്‍ മോന് ജീവനുണ്ടായിരുന്നു, പക്ഷേ വണ്ടി കിട്ടിയില്ല’; അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ ദേവി

‘പുറത്തെടുക്കുമ്പോള്‍ മോന് ജീവനുണ്ടായിരുന്നു, പക്ഷേ വണ്ടി കിട്ടിയില്ല’; അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ...

Read More >>
Top Stories

News Roundup

Entertainment News