തിരുവനന്തപുരം : ഇന്നലെ വന്ദേഭാരത് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവം മതേതരത്വത്തിനോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഔദ്യോഗിക ചടങ്ങ് നടക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ ഉണ്ട്. ഒരു സാമാന്യ മര്യാദ പോലും കാണിച്ചില്ല. ഭരണഘടനയെ വെല്ലുവിളിക്കുകയാണ് ഉണ്ടായത് മന്ത്രി പറഞ്ഞു.
ഞങ്ങൾ എന്തും ചെയ്യുമെന്ന ധാർഷ്ട്യത്തിന്റെ സ്വരമാണിത്. വിദ്യാർഥികളെ പെട്ടെന്ന് വിളിച്ചു കൊണ്ടുവന്ന് ചെയ്തതല്ല ഇന്നലെ നടന്ന സംഭവം. ഏത് മാനേജ്മെന്റിന്റെ സ്കൂൾ ആയാലും മതേതരത്വത്തിന് വെല്ലുവിളിക്കുന്ന നടപടികൾ അനുവദിക്കില്ല. കുട്ടികളെക്കൊണ്ട് ദേശീയ ഗാനം എങ്കിലും പാടിക്കാമായിരുന്നു. എന്നാൽ ഗണഗീതം ദേശഭക്തി ഗാനമാണെന്ന് പ്രിൻസിപ്പലിന്റെ അഭിപ്രായം.
ആ വിവരം അദ്ദേഹത്തിന് എവിടെ നിന്നാണ് കിട്ടിയതെന്ന് അറിയില്ല. ദേശഭക്തി ഗാനം ഏതാണെന്നു തീരുമാനിക്കേണ്ടത് പ്രിൻസിപ്പൽ ആണോ. കുട്ടികൾക്ക് ഒന്നും അറിയില്ലല്ലോ. കുട്ടികളുടെ പേരിൽ നടപടി ഉണ്ടാവേണ്ട കാര്യമില്ലലോ. അവർ നിരപരാധികൾ അല്ലെ. ബലികുടിരങ്ങളെ പോലുള്ള എത്രയോ പാട്ടുകൾ ഉണ്ട്. അതൊന്നും ദേശാഭക്ത ഗാനങ്ങൾ ആക്കിയില്ലലോ. മതേതരത്വത്തിന് വെല്ലുവിളിയാകുന്ന നടപടി ക്രമങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
Vsivankutty




































