ഏലപ്പീടിക : ലഹരി വിരുദ്ധ ഫുട്ബോൾ മൽസരം നടത്തി.അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം ഏലപ്പീടിക.
" ലഹരിയല്ല ജീവിതം...ജീവിതമാണ് ലഹരി "എന്ന മുദ്രാവാക്യത്തിൽ നാല്മണിക്ക് മലയാംപടി ഫാത്തിമമാത പള്ളി ഗ്രൗണ്ടിൽ വെച്ച് മോർണിംങ്ങ് ഫുട്ബോൾവൈബ്സ് ക്ലബ്ബ് മഞ്ചേരിയുടെ താരങ്ങൾ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി.അനുഗ്രഹവായനശാല പ്രസിഡണ്ട് ജോബ്.ഒ.എ.യുടെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ ജിമ്മി അബ്രാഹം മൽസരം ഉൽഘാടനം ചെയ്തു.
വിജയികൾക്കുള്ള സമ്മാനദാനം മലയാംപടി ഫാത്തിമ മാത പള്ളി വികാരി റവ.ഫാദർ അരുൺനട്ടാലിൽ വിതരണം ചെയ്തു. സജി. പി.കെ, രാജേഷ്.എബി, ബേബി ആനിത്തോട്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
Anti-drug football match held

.jpg)





.jpg)




























