കൊച്ചി: കേരളത്തില്‍നിന്നുള്ള അന്തർസംസ്ഥാന ടൂറിസ്റ്റ് ബസുകൾ സമരത്തിലേക്ക്. തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളുടെ നികുതി പിരിവില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. നാളെ വൈകുന്നേരം 6 മണി മുതൽ സർവീസ് നിർത്തിവെക്കുമെന്ന് ലക്ഷ്വറി ബസ് ഓണഴ്‌സ് അസോസിയേഷൻ അറിയിച്ചു. ബെംഗളൂരുവിലേക്കും ചെന്നൈയിലേക്കുമടക്കം സർവീസ് നടത്തുന്ന സ്ലീപർ, സെമി സ്ലീപർ ലക്ഷ്വറി ബസുകൾ പണിമുടക്കുന്നതോടെ യാത്രക്കാര്‍ പ്രതിസന്ധിയിലാകും. അഖിലേന്ത്യ പെർമിറ്റ് ഉണ്ടായിട്ടും തമിഴ്‌നാട്ടിലും കർണാടകയിലുമടക്കം അന്യായമായി നികുതി ചുമത്തുകയും വാഹനം പിടിച്ചെടുത്ത് പിഴ ഈടാക്കുകയാണെന്നും ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷൻ ആരോപിക്കുന്നു.
Tourist buses will go on strike starting tomorrow







.jpg)



























