കേളകം : ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിഫ മുമ്പോട്ട് വയ്ക്കുന്ന കർഷകരുടെ ആവശ്യങ്ങളും, പ്രാദേശികമായ വിഷയങ്ങളും ഏറ്റെടുക്കുന്ന സ്ഥാനാർത്ഥികളെ മാത്രം തിരഞ്ഞെടുക്കുമെന്ന് കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ, കിഫ. കേളകം പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് കിഫ ജില്ലാ പ്രസിഡണ്ട് പ്രിൻസ് ദേവസ്യ കിഫയുടെ നിലപാട് വ്യക്തമാക്കിയത്. പ്രധാന ആവശ്യം എന്നത്, കർഷകന്റെ കൃഷിയിടത്തിൽ എത്തുന്ന വന്യമൃഗത്തിന് ഇനി വന്യമൃഗം എന്ന പരിരക്ഷ കർഷകൻ നൽകില്ലെന്നും, അത്തരം വന്യമൃഗങ്ങളെ കർഷകൻ സ്വന്തം നിലയ്ക്ക് നേരിടുമെന്നും, ആ സാഹചര്യത്തിൽ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ സെക്ഷൻ 11 (2) പ്രകാരമുള്ള 'സെൽഫ് ഡിഫൻസ്' പരിരക്ഷയ്ക്ക് കർഷകന് അർഹതയുണ്ടെന്നും, ഈ വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതി കർഷകനോടൊപ്പം നിൽക്കുന്ന നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇതോടൊപ്പം പ്രാദേശിക ആവശ്യങ്ങൾ ഉൾപ്പെടുന്ന ലഘുലേഖകൾ കിഫ പ്രവർത്തകർ സ്ഥാനാർഥികൾക്കായി വീട്ടിൽ കരുതുമെന്നും, വോട്ട് അഭ്യർത്ഥിച്ചു വരുമ്പോൾ, ഈ ആവശ്യങ്ങൾ തങ്ങൾ ഏറ്റെടുക്കുന്നതായി സമ്മതിച്ച് ലഘുലേഖയിൽ ഒപ്പിട്ടു തരണമെന്നും പ്രിൻസ് പറഞ്ഞു.
പത്രസമ്മേളനത്തിൽ ഇദ്ദേഹത്തോടൊപ്പം കിഫ ജില്ലാ സെക്രട്ടറി റോബിൻ എം ജെ, കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വിൽസൺ വടക്കയിൽ, കേളകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മാത്യു തൈവേലിക്കകത്ത് എന്നിവരും പങ്കെടുത്തു. ചീങ്കണ്ണിപ്പുഴ അവകാശ തർക്കം, പുഴയുടെ അതിർത്തിയിൽ നിലനിൽക്കുന്ന 50 മീറ്റർ ബഫർ സോൺ, ആനമതിൽ ചാടിക്കടന്നും കാട്ടാനകൾ ജനവാസ മേഖലയിൽ എത്തുന്ന സാഹചര്യം എന്നീ വിഷയങ്ങളെ പരാമർശിക്കുന്ന ആവശ്യങ്ങൾ കേളകം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശ്രീ മാത്യുതൈവേലിക്കകത്ത് ഉന്നയിച്ചു. കൊട്ടിയൂർ പ്രദേശത്തെ അതിരൂക്ഷമായ കുരങ്ങ് ശല്യം, ഗ്രാമസഭകളിൽ കർഷക വിഷയങ്ങൾ കൂടുതൽ ഉൾപ്പെടുത്തുന്ന കാര്യം എന്നീ ആവശ്യങ്ങൾ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ശ്രീ വിൽസൺ വടക്കയിൽ ഉന്നയിച്ചു. കർഷക വിഷയങ്ങൾ ഏറ്റെടുക്കുകയും, ആവശ്യങ്ങൾ അംഗീകരിച്ച് പരിഹാരമാർഗങ്ങൾ ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്യുന്ന സ്ഥാനാർത്ഥികൾക്ക് മാത്രം വോട്ട് എന്ന നിലപാട് തങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്ന് കിഫ ജില്ലാ സെക്രട്ടറി റോബിൻ എം ജെ പറഞ്ഞു.
Those who accept farmers' demands will be made victorious in the Panchayat elections: Kifa





_(17).jpeg)



_(17).jpeg)

.jpeg)
.jpeg)























