തിരുവനന്തപുരം : രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ നടപടിയുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശത്തിനും വഴങ്ങാതെ കെപിസിസി നേതൃത്വം. മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ കോടതി ഉത്തരവ് വരെ നടപടി വൈകിപ്പിക്കാനാണ് കെപിസിസി നേതൃത്വത്തിന്റെ നീക്കം എന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ നടപടി ഒഴിവാക്കാമെന്ന വിലയിരുത്തലിലാണ് വൈകിപ്പിക്കല്‍. നടപടി എടുക്കണമെന്ന് ഇന്നലെ രാത്രി തന്നെ കെസി വേണുഗോപാല്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. കെപിസിസി നേതൃത്വത്തിലെ ഗ്രൂപ്പ് താല്‍പര്യങ്ങളും നടപടി നീളാന്‍ കാരണമായിട്ടുണ്ട്.
ഉചിതമായ സമയത്ത് നടപടി എന്നാണ് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികരണം. രാഹുലിനെതിരെ മുമ്പ് പരാതികള്‍ വന്നിട്ടില്ല. പുറത്താക്കല്‍ ആലോചിക്കും. ഒറ്റക്ക് തീരുമാനം എടുക്കാന്‍ ആവില്ല. കോടതി കാര്യങ്ങള്‍ അറിഞ്ഞിട്ടാകും തീരുമാനം. പുറത്താക്കാന്‍ അതിന്റെതായ നടപടികള്‍ ഉണ്ട്. എംഎല്‍എ സ്ഥാനം രാജി വെക്കേണ്ടത് വ്യക്തി ആണ്. രാജി രാഹുല്‍ ആണ് തീരുമാനിക്കേണ്ടത് – അദ്ദേഹം പറഞ്ഞു. രാഹുല്‍ ആരോപണ വിധേയന്‍ ആയിരിക്കെ തെരഞ്ഞെടുപ്പ് ഔദ്യോഗിക പ്രചാരണങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്നും കോണ്‍്ഗ്രസിന്റെ മേല്‍ക്കൈ രാഹുല്‍ വിഷയത്തില്‍ ഇല്ലാതായാട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമെന്ന് വിഡി സതീശനും പ്രതികരിച്ചു. കൂടുതല്‍ നടപടികള്‍ പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കും. നേതാക്കള്‍ കൂടിയാലോചിച്ച് നടപടിയെടുക്കും. ബോധ്യങ്ങളില്‍ നിന്നാണ് തീരുമാനം. പാര്‍ട്ടി പ്രതിരോധത്തിലല്ല. പാര്‍ട്ടിക്ക് ഒരു പോറല്‍ പോലും ഏല്‍ക്കില്ല. സിപിഐഎം നേതാക്കള്‍ക്ക് എതിരെ ലഭിച്ച പരാതികളില്‍ എന്ത് നടപടിയെടുത്തു. എകെജി സെന്ററില്‍ പീഡന പരാതികള്‍ കെട്ടിക്കിടക്കുന്നു. സിപിഐഎമ്മിന്നെയും കോണ്‍ഗ്രസിനെയും ജനം വിലയിരുത്തും – വിഡി സതീശന്‍ പറഞ്ഞു.
Kpccinrahulmangoottam



.jpeg)
.jpeg)





.jpeg)
.jpeg)




_(5).jpeg)





















