തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അവസാന ഘട്ട സജ്ജീകരണത്തിലേക്ക് കടന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് മെഷീനുകളിലെ സ്ഥാനാര്‍ഥി ക്രമീകരണം ഇന്ന് മുതല്‍ ആരംഭിക്കും. സ്ഥാനാര്‍ഥികളുടെ പേര്, ക്രമനമ്പര്‍, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലുകള്‍ ബാലറ്റ് യൂണിറ്റുകളില്‍ സജ്ജമാക്കുന്ന നടപടിയാണിത്.
ത്രിതല പഞ്ചായത്ത് തലത്തില്‍ മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കണ്‍ട്രോള്‍ യൂണിറ്റുമാണ് ഉപയോഗിക്കുക. നഗരസഭ/ കോര്‍പ്പറേഷന്‍ തലത്തില്‍ ഒരു ബാലറ്റ് യൂണിറ്റും കണ്‍ട്രോള്‍ യൂണിറ്റും സജ്ജമാക്കും. സ്ഥാനാര്‍ഥി ക്രമീകരണത്തിന് ശേഷം പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും മെഷീനുകളില്‍ മോക്ക്പോള്‍ നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
സംസ്ഥാനത്ത് ഒരിടത്തും 15 ല്‍ കൂടുതല്‍ സ്ഥാനാര്‍ഥികളില്ലാത്തതിനാല്‍ എല്ലാ ബുത്തുകളിലും ഓരോ ബാലറ്റ് യൂണിറ്റ് മാത്രം മതിയാകും എന്നാണ് വിലയിരുത്തല്‍. ഒന്നാംഘട്ട തിരഞ്ഞടുപ്പിന്റെ പരസ്യ പ്രചരണം അവസാനിക്കാന്‍ അഞ്ച്‌നാള്‍ മാത്രം ബാക്കി നില്‍ക്കെ സ്ഥാനാര്‍ഥികളും മുന്നണികളും അവസാനഘട്ട പ്രചാരണത്തിലാണ്.
Electionprogram



.jpeg)
.jpeg)





.jpeg)
.jpeg)




_(5).jpeg)





















