തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കൽ തുടരുന്നു. രാഹുൽ സ്ഥിരം കുറ്റവാളിയാണെന്നും പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്നും പ്രോസിക്യൂഷൻ തിരുവനന്തപുരം ജില്ല സെഷൻസ് കോടതിയിൽ വാദിച്ചു. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ല കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട് നിർബന്ധിത ഗർഭഛിദ്രം നടത്തിയതിന് തെളിവുകൾ ഉണ്ടെന്നും ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ തന്നെ നിലനിൽക്കുമെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ബലാത്സംഗം നടന്നതിന് തെളിവുകളുണ്ട്. അതിജീവിത ഗർഭിണിയായി ഇരിക്കുന്ന അവസ്ഥയിൽ പോലും ബലാത്സംഗം ചെയ്തു. ശേഷം അശാസ്ത്രീയമായി നിർബന്ധിത ഗർഭഛിദ്രം നടത്തി. അതിജീവിതയെ കടുത്ത മാനസിക സമ്മർദ്ദത്തിലേക്ക് രാഹുൽ കടത്തി വിടുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
എന്നാൽ നടന്നത് ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമാണെന്നും ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. മറ്റു കേസുകള്‍ പരിഗണിച്ചശേഷം 11.30ഓടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂര്‍ ജാമ്യ ഹര്‍ജിയിൽ നടപടികളാരംഭിച്ചത്.
Rahulmangoottathil




.jpeg)
.jpeg)





.jpeg)
.jpeg)




_(5).jpeg)




















