വിസി നിയമന തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി

വിസി നിയമന തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി
Dec 11, 2025 12:42 PM | By sukanya

ദില്ലി: വിസി നിയമന തർക്കത്തിൽ കർശന ഇടപെടലുമായി സുപ്രീംകോടതി. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാല വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും. ജസ്റ്റിസ് ധൂലിയ സമിതിയോട് ഓരോ പേരുകൾ മുദ്രവച്ച കവറിൽ നൽകാൻ കോടതി നിർദേശിച്ചു.

വിസിമാരുടെ കാര്യത്തിൽ സമയവായത്തിൽ എത്തിയില്ല എന്ന് നേരത്തെ ഗവർണറും സംസ്ഥാന സർക്കാരും കോടതിയെ അറിയിച്ചിരുന്നു. വിസിമാരായി ആരെ നിയമിക്കണമെന്ന് മുഖ്യമന്ത്രി ഗവർണർക്ക് നേരത്തെ കത്ത് നൽകിയിരുന്നുവെന്ന് കേരളത്തിന്‍റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

അതേസമയം ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്ന് അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു. അതിന്‍റെ പകർപ്പ് കോടതിയിൽ ഹാജരാക്കാമെന്നും പറഞ്ഞു. കാണേണ്ടതില്ല എന്നായിരുന്നു കോടതിയുടെ മറുപടി.

സിസ തോസ്, പ്രിയ ചന്ദ്രൻ എന്നിവരെ വിസിമാരാക്കണമെന്നാണ് ഗവർണറുടെ നിലപാട്. സിസ തോമസ് വിസിയായിരുന്നപ്പോൾ സർവകലാശാലയിൽ ചില പ്രശ്നങ്ങളുണ്ടായെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. തെളിവ് എവിടെ എന്നായിരുന്നു കോടതിയുടെ ചോദ്യം.

സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ സമവായമുണ്ടാവാത്ത സാഹചര്യത്തിൽ കോടതി തന്നെ നിയമനം ഏറ്റെടുത്തിരിക്കുകയാണ്. ഓരോ പേര് മുദ്ര വച്ച കവറിൽ നൽകാനാണ് ജസ്റ്റിസ് ധൂലിയ സമിതിയോട് കോടതി നിർദേശിച്ചിരിക്കുന്നത്.

Supreemcourt

Next TV

Related Stories
കാറിൽ കടത്തി കൊണ്ടുവന്ന മാരക മയക്കുമരുന്നു മായി യുവാവ് പിടിയിൽ

Dec 11, 2025 04:56 PM

കാറിൽ കടത്തി കൊണ്ടുവന്ന മാരക മയക്കുമരുന്നു മായി യുവാവ് പിടിയിൽ

കാറിൽ കടത്തി കൊണ്ടുവന്ന മാരക മയക്കുമരുന്നു മായി യുവാവ്...

Read More >>
കണ്ണവം കാടിനുള്ളില്‍ പോളിംഗ് ബൂത്തൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

Dec 11, 2025 04:21 PM

കണ്ണവം കാടിനുള്ളില്‍ പോളിംഗ് ബൂത്തൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍

കണ്ണവം കാടിനുള്ളില്‍ പോളിംഗ് ബൂത്തൊരുക്കി തിരഞ്ഞെടുപ്പ്...

Read More >>
യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ; 5000 – 10,000 വരെ നൽകും, ഒപ്പം ട്രാവൽ വൗച്ചറും

Dec 11, 2025 03:36 PM

യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ; 5000 – 10,000 വരെ നൽകും, ഒപ്പം ട്രാവൽ വൗച്ചറും

യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ; 5000 – 10,000 വരെ നൽകും, ഒപ്പം ട്രാവൽ...

Read More >>
‘മുഖ്യമന്ത്രി ശബരിമല സ്വർണക്കൊള്ള ചർച്ചയാകുന്നത് ഭയക്കുന്നതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുന്നയിക്കുന്നു’; ഷാഫി പറമ്പിൽ

Dec 11, 2025 03:18 PM

‘മുഖ്യമന്ത്രി ശബരിമല സ്വർണക്കൊള്ള ചർച്ചയാകുന്നത് ഭയക്കുന്നതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുന്നയിക്കുന്നു’; ഷാഫി പറമ്പിൽ

‘മുഖ്യമന്ത്രി ശബരിമല സ്വർണക്കൊള്ള ചർച്ചയാകുന്നത് ഭയക്കുന്നതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ വിഷയമുന്നയിക്കുന്നു’; ഷാഫി...

Read More >>
രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, ജാമ്യം റദ്ദ് ചെയ്യണം; സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി

Dec 11, 2025 03:09 PM

രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, ജാമ്യം റദ്ദ് ചെയ്യണം; സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി

രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം കുറ്റവാളി, ജാമ്യം റദ്ദ് ചെയ്യണം; സർക്കാർ ഹൈക്കോടതിയിൽ ഹർജി...

Read More >>
വടക്കന്‍ ജില്ലകളില്‍ മെച്ചപ്പെട്ട പോളിങ്; വോട്ടുചെയ്ത് പ്രമുഖര്‍; ഒരു മണി വരെ പോളിങ് അമ്പത് ശതമാനത്തോളം

Dec 11, 2025 02:55 PM

വടക്കന്‍ ജില്ലകളില്‍ മെച്ചപ്പെട്ട പോളിങ്; വോട്ടുചെയ്ത് പ്രമുഖര്‍; ഒരു മണി വരെ പോളിങ് അമ്പത് ശതമാനത്തോളം

വടക്കന്‍ ജില്ലകളില്‍ മെച്ചപ്പെട്ട പോളിങ്; വോട്ടുചെയ്ത് പ്രമുഖര്‍; ഒരു മണി വരെ പോളിങ് അമ്പത്...

Read More >>
Top Stories

News Roundup