കോളയാട്: വോട്ടവകാശം ഏവര്‍ക്കും സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജനാധിപത്യത്തിന്റെ പൂര്‍ണ അര്‍ത്ഥമുള്‍ക്കൊണ്ട് കാടിനു നടുവില്‍ പോളിംഗ് ബൂത്തൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കോളയാട് പഞ്ചായത്തിലെ കണ്ണവം വനത്തിലുള്ള പറക്കാട് ആദിവാസി ഉന്നതിയിലെ 81 വോട്ടര്‍മാര്‍ക്കാണ് കാടിനുള്ളില്‍ പോളിംഗ് ബൂത്ത് ഒരുക്കിയത്.
വന്യമൃഗങ്ങള്‍ വിഹരിക്കുന്ന വനത്തിലൂടെ 12 കിലോമീറ്റര്‍ കാല്‍നടയായി പെരുവയില്‍ വന്നാണ് മുമ്പ് പറക്കാട് നിവാസികള്‍ വോട്ട് ചെയ്തിരുന്നത്. അല്ലെങ്കില്‍ കോഴിക്കോട് ജില്ലയിലെ വിലങ്ങാടെത്തി 80 കിലോമീറ്ററോളം സഞ്ചരിച്ച് പോളിംഗ് ബൂത്തിലെത്തണം. ഈ അവസ്ഥ കണക്കിലെടുത്താണ് 2024 ല്‍ ഇലക്ഷന്‍ കമ്മീഷന്‍ പ്രത്യേകമായി പറക്കാട് ഉന്നതിയില്‍ പോളിംഗ് ബൂത്ത് അനുവദിച്ചത്. നിലവില്‍ ജില്ലയിലെ ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ബൂത്താണിത്. ഉന്നതിയിലെ സാംസ്‌കാരിക നിലയമാണ് പോളിംഗ് ബൂത്തായി പ്രവര്‍ത്തിച്ചത്.
Kannavamfeorestpolingbooth





































