കൂട്ടുപുഴ : കൂട്ടുപുഴ എക്സൈസ് ചെക്കു പോസ്റ്റിൽ നടന്ന വാഹന പരിശോധനയിൽ മാരക മയക്കുമരുന്നായ 22 ഗ്രാം മെത്താംഫിറ്റമിൻ സഹിതം യുവാവ് കാർ സഹിതം പിടിയിലായി. എക്സൈസ് ഇൻസ്പെക്ടർ അനീഷ് കുമാർ പുത്തില ൻ്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് KL 13 AT 9016 നമ്പർ TOYOTA GLANZA സഹിതം പ്രിതിയായ സർഫറാസ് കെ. തർഹീബ്ഹൗസ്, കണ്ണൂർ II അംശം പുഴാതി ദേശം എന്നയാൾ പിടിയിലായത്. 44 വയസാണ്. പ്രതിയെ അറസ്റ്റു ചെയ്ത് NDPS നിയമപ്രകാരം കേസ് എടുത്തു. പാർട്ടിയിൽ AEI(ഗ്രേഡ് ), തോമസ് ടി കെ എൻ പത്മരാജൻസിവിൽ എക്‌സൈസ് ഓഫീസർ മാരായ , സബീഷ് ഇ.പി, ശ്യാം പി എസ്, ഷമീൽ, WCEO ജെസ്ന ജോസഫ് എന്നിവരും ഉണ്ടായിരുന്നു.പ്രതിയെയും, തൊണ്ടി സാധനങ്ങളും ഇരിട്ടി റേഞ്ച് ഓഫീസിൽ ഹാജരാക്കി.
Koottupuzhacheckpost





































