തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ് പ്രധാനമെന്ന് നടൻ ടോവിനോ തോമസ്. അതിന് കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയാണ് വേണ്ടത്. കോടതി വിധിയെ വിശ്വസിക്കണം എന്ന് തോന്നുന്നു. അതിന് അപ്പുറം എന്തങ്കിലും ഉണ്ടങ്കിൽ ഞാനും കാത്തിരിക്കുന്നു.
ആര് തെറ്റ് ചെയ്തിട്ടുണ്ട് എങ്കിലും ശിക്ഷിക്കപ്പെടണം. സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചത് നല്ല കാര്യം.തൃശൂരിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയതായിരുന്നു ടോവിനോ. എല്ലാ തവണയും വോട്ട് രേഖപ്പെടുത്താൻ എത്തും. വോട്ട് അവകാശം കടമയാണ്. അതിനാൽ എല്ലാവരും വോട്ട് ചെയ്യണമെന്നും ടോവിനോ വ്യക്തമാക്കി.
Towinothomas





































