തിരുവനന്തപുരം: കേരളത്തിലെ എസ്‌ഐആര്‍ കരട് പട്ടിക പുറത്ത് വിട്ടിരിക്കുകയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്പ് വഴിയും പ്രിന്റഡ് കോപ്പികള്‍ വഴിയും ആണ് പട്ടിക പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ വോട്ടര്‍മാര്‍ പട്ടിക പരിശോധിച്ച് തങ്ങളുടെ പേര് ഉണ്ടോ എന്ന് ഉറപ്പാക്കണമെന്ന് സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ യു ഖേല്‍കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴിയും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ കൈവശമുള്ള അച്ചടിച്ച കോപ്പി വഴിയും വോട്ടര്‍മാര്‍ക്ക് കരട് പട്ടിക പരിശോധിക്കാവുന്നതാണ്. voters.eci.gov.in/download-erollstateCode=S11 എന്ന ലിങ്ക് വഴി വിവരങ്ങള്‍ നല്‍കി ബൂത്ത് തല പട്ടികയുടെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് പരിശോധന നടത്താം. ജില്ല, അസംബ്ലി എന്നിവ നല്‍കിയ ശേഷം, നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്ത് ലിസ്റ്റ് തെരഞ്ഞെടുത്ത ശേഷം കാപ്ച നല്‍കി ഡൗണ്‍ലോഡ് ചെയ്യാം. electoralsearch.eci.gov.in/https://electoralsearch.eci.gov.in/uesfmempmlkypo എന്ന ലിങ്ക് വഴി എപിക് നമ്പര്‍ (ഏറ്റവും പുതിയ വോട്ടര്‍ ഐ.ഡി നമ്പര്‍/എന്യൂമറേഷന്‍ ഫോമില്‍ മുകളിലായി പ്രിന്റ് ചെയ്ത EPIC നമ്പര്‍) എന്നിവ നല്‍കി പരിശോധിക്കാവുന്നതാണ്. എപിക് നമ്പര്‍, പേര്, വയസ്സ്, ബന്ധുവിന്റെ പേര്, സംസ്ഥാനം, ജില്ല, നിയോജക മണ്ഡലം, ഭാഗം, പോളിങ് ബൂത്ത്, ക്രമനമ്പര്‍ എന്നിവ സഹിതം വിശദാംശങ്ങള്‍ അറിയാം. മൊബൈല്‍ നമ്പര്‍, സേര്‍ച്ച് ഡീറ്റയില്‍സ് (പേര്, ജനനതീയതി, ബന്ധുവിന്റെ പേര്, വയസ്സ്, അസംബ്ലി വിവരങ്ങള്‍ എന്നിവ നല്‍കിയും) വഴിയും പരിശോധിക്കാം.മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റായ www.ceo.kerala.gov.in/voters-corner ലും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet മൊബൈല്‍ ആപ്പ് വഴിയും പട്ടിക പരിശോധിക്കാം.
SIR VOTERS LIST


































