കേളകം: എം.ജി.എം ശാലേം സെക്കൻറി സ്കൂളിൽ ക്രിസ്തുമസ് ദിനാഘോഷം 'മറ്റാന ' വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. സമാധാനത്തിൻ്റെയും സന്തോഷത്തിൻ്റെയുംത്യാഗത്തിൻ്റെയും മാനവസ്നേഹത്തിൻ്റെയും പ്രതീകമായ ക്രിസ്തുദേവൻ്റെ തിരുപിറവിയുടെ ഓർമ്മയിൽ
നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ ജിനു ജോൺ അധ്യക്ഷതവഹിച്ചു. സമാധാനത്തിൻ്റെയും പ്രത്യാശയുടെയും ക്രിസ്തുമസ് സന്ദേശം സ്കൂൾ പ്രിൻസ്സിപ്പൾ ടി.വി ജോണി നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ദിവ്യ രാജേഷ് സ്വാഗത പ്രസംഗം നിർവഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ സ്കൂൾ പി.ടി. എ പ്രസിഡൻ്റ് രാജേഷ് വി. വി സ്കൂൾ ഹെഡ് ബോയ് മുഹമ്മദ് സിനാൻ എന്നിവർ സംസാരിച്ചു.
Kelakam


































