പേരാവൂർ :തൊണ്ടിയിൽ സെന്റ് ജോൺസ് യു പി സ്കൂളിൽ SANTA SOIREE 2025 എന്ന പേരിൽ ക്രിസ്മസ് ആഘോഷം നടത്തി. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ മാത്യു ജോസഫ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ജെയ്‌സൺ കാരക്കാട്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിന്റെ മുഖ്യ അതിഥിയായ വാർഡ് മെമ്പർ ആശ മാത്യു ആശംസകൾ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് പിടിഎ പ്രസിഡണ്ട് വിനോദ് നടുത്താനിയും, മദർ പി ടി എ പ്രസിഡന്റ് ബിന്ദു കൃഷ്ണയും വിദ്യാർത്ഥി പ്രതിനിധി നിവേദ്യ റോസിറ്റ ബിനോയിയും ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ചടങ്ങിൽ കൺവീനർ ഷീന എൻ. വി നന്ദി പറഞ്ഞു. നവതി വർഷം പ്രമാണിച്ച് 90 കുട്ടികൾ അവതരിപ്പിച്ച കരോൾ ഗാനം ഏറെ ഹൃദ്യമായി. തുടർന്ന് വിവിധ ക്രിസ്മസ് പരിപാടികൾ അരങ്ങേറി. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശം അറിയിച്ചു കൊണ്ട് തൊണ്ടിയിൽ ടൗൺ കേന്ദ്രീകരിച്ച് 90 പാപ്പന്മാർ അണിനിരന്ന മേഗാകരോള്‍ ഉണ്ടായി. ക്രിസ്മസ് ആഘോഷത്തിന് സമാപനം കുറിച്ചുകൊണ്ട് കേക്ക് വിതരണം നടത്തി.
Thondiyil


































