ഇരിട്ടി: മാടത്തിയിൽ എൽ പി സ്കൂളിൽ ക്രിസ്തുമസ് നവ വത്സര ആഘോഷം സംഘടിപ്പിച്ചു. ഉച്ചയ്ക്ക് 1:30 ന്സ്കൂൾ അങ്കണത്തിൽ ക്രിസ്മസ് നവവത്സര കലാപരിപാടികൾ നടന്നു.മുഖ്യാതിഥിയായി എത്തിയ പായം ഗ്രാമ പഞ്ചായത്ത് മെമ്പർ ചിത്രലേഖയെ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരും സ്വീകരിച്ചു.സ്കൂൾ മാനേജർ
പി.സി ചന്ദ്രമോഹനൻ വിവിധ മത്സര വിജയികൾക്ക് സമ്മാന വിതരണം നടത്തി.
പായം പഞ്ചായത്ത് അംഗം ചിത്രലേഖ എം എം ഉദ്ഘാടനം ചെയ്തു.മദർ പി ടി എ പ്രസിഡണ്ട്അർച്ചന ദ്വിഭാഷ് അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപിക രേഷ്ന പി കെ സ്വാഗത ഭാഷണം നിർവ്വഹിച്ചു.പി ടി എ പ്രസിഡണ്ട് കെ സജീഷ്മുൻ പഞ്ചായത്ത് അംഗംപ സാജിത്,സ്റ്റാഫ് സെക്രെട്ടറിഷൗക്കത്തലി കെ, അധ്യാപകരായ വിൻസി വർഗ്ഗീസ് , അമിത് ചന്ദ്ര , ആദർശ്, അഞ്ജന വി വി , ബിജില കെ ,തബ്ശീറ , സുമ , സ്കൂൾ ലീഡർ ശ്രീ പാർവ്വതി , പി ടി എ പ്രതിനിധി കളായ ശശികുമാർ , ശ്രീജിത്ത് സംസാരിച്ചു.
Iritty


































