മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ നവി മുംബൈ വിമാനത്താവളത്തിലേക്ക് 2026 ഏപ്രിൽ മുതൽ സർവീസ് ആരംഭിക്കും. ഇൻഡിഗോ കണ്ണൂരിനും നവി മുംബൈയ്ക്കും ഇടയിൽ പ്രതിദിന സർവീസ് ആയിരിക്കും നടക്കുക.
നവി മുംബൈ വിമാനത്താവളത്തിൽ നിന്നുള്ള കണ്ണൂരിലേക്കുള്ള ആദ്യ സർവീസ് ആയിരിക്കും ഇത്. നിലവിൽ കണ്ണൂരിനും മുംബൈയ്ക്കും ഇടയിൽ ആഴ്‌ചയിൽ 4 ദിവസം ഇൻഡിഗോ സർവീസ് നടത്തുന്നുണ്ട്. ഇതിനു പുറമേ ആയിരിക്കും നവി മുംബൈ സർവീസ്. ടിക്കറ്റ് ബുക്കിങ് അടുത്ത ദിവസങ്ങളിൽ ആരംഭിക്കും.
Kannur













.png)



















