കണ്ണൂർ: കൊളച്ചേരി പഞ്ചായത്തിൽ വളവിൽ ചേലേരി യിലുള്ള കോഴിഫാമിലെ മാലിന്യം കാരണം പ്രദേശത്ത് ഈച്ച, കൊതുക് ശല്യം വർദ്ധിക്കുന്നുവെന്നും പകർച്ചവ്യാധി ഭീതിയിലാണ് പ്രദേശമെന്നും കാണിച്ചാണ് നാട്ടുകാർ പഞ്ചായത്ത് ഭരണസമിതിയ്ക്ക് പരാതി നൽകിയത്.
കൊളച്ചേരി പഞ്ചായത്തിൽ വളവിൽ ചേലേരി യിലുള്ള കോഴി ഫാമിൽ നിന്നുള്ള മാലിന്യം കാരണം ഈ പ്രദേശം മൊത്തം വീടുകളിലും മറ്റും ഈച്ച, കൊതുക് എന്നിവയുടെ ശല്യം കാരണം ജനം ബുദ്ധിമുട്ട് അനുഭവിക്കുന്നു. ഭക്ഷണം പോലും കഴിക്കാൻ പറ്റുന്നില്ല. പകർച്ചവ്യാധി ഭീതിയിലാണ് പ്രദേശം, അതു സംബന്ധിച് ഇന്ന് പഞ്ചായത്ത് ഭരണാസമിതിക്ക് പ്രസിധന്റിനു പരാതി നൽകി,
വൈസ് പ്രസിഡണ്ട് കെ. വത്സൻ, മെമ്പർമാരായ എം പി നിഷകുമാരി, ദീപ പി കെ, സജീവ് കെ പി, ഹെൽത് ഇൻസ്പെക്ടർ നിവേദിത എന്നിവർ ചേർന്നാണ് പരാതി കൈമാറിയത്. ലൈസെൻസ് ഇല്ലാതെയാണ് കോഴി ഫാം പ്രവർത്തിക്കുന്നതെന്നും പരാതിക്കാർ ആരോപിക്കുന്നു.
Kannur






.png)





.png)





















