കണ്ണൂർ: പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തി. തങ്ങൾ പീടികയിലെ സഹ്റ സ്കൂൾ ഗ്രൗണ്ടിലാണ് എട്ട് കണ്ടെയ്നറുകൾ കണ്ടെത്തിയത്. സംഭവത്തില്‍ പാനൂർ പൊലീസ് സ്ഥലത്തെത്തി. ഐസ്ക്രീം കണ്ടെയ്നറുകൾ ബോംബ് സ്ക്വാഡ് പരിശോധിച്ചു. ഐസ്ക്രീം കണ്ടെയ്നറുകൾക്കൊപ്പം ഒരു വടിവാളും കണ്ടെത്തിയിട്ടുണ്ട്.
Panoor







































