ന്യൂഡൽഹി: ഡൽഹിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി യുവാവ്. ലക്ഷ്മി നഗറിലാണ് സംഭവം. അമ്മയെയും സഹോദരിയെയും സഹോദരനെയുമാണ് യുവാവ് കൊലപ്പെടുത്തിയത്. സാമ്പത്തിക പ്രശ്‌നങ്ങളെ തുടർന്നാണ് പ്രതി യഷ്ബീർ സിങ് (25) കൊല നടത്തിയത്. യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കുറ്റം സമ്മതിക്കുകയായിരുന്നു.
യഷ്ബീറിന്റെ അമ്മ കവിത (46), സഹോദരി മേഘ്‌ന (24), സഹോദരൻ മുകുൾ (14) എന്നിവരാണ് കൊല്ലപ്പെട്ടത്. വീടിനകത്ത് തന്നെയാണ് മൂന്നുപേരുടെയും മൃതദേഹം കിടന്നിരുന്നത്. വൈകിട്ട് അഞ്ച് മണിയോടെയാണ് കൂട്ട കൊലപാതകം നടന്നതെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്തു. വിശദമായ അന്വേഷണം തുടരുകയാണ്.
Delhi






































