പേരാവൂർ: വീണ്ടും മൽസരിക്കുമെന്ന് സണ്ണി ജോസഫ് എം എൽ എ. കെപിസിസി പ്രസിഡന്റ് മൽസരിക്കുന്നതിൽ അസ്വഭാവികതയില്ലെന്നും
നിയമസഭ തിരഞ്ഞെടുപ്പിൽ പേരാവൂരിൽ നിന്ന് താൻ വീണ്ടും മത്സരിക്കുമെന്നും കെപിസിസി അധ്യക്ഷന്‍ അഡ്വ. സണ്ണി ജോസഫ് പറഞ്ഞു. ഇലക്ഷൻ സമയത്ത് മറ്റൊരാൾക്ക് താൽക്കാലികമായി ചുമതല കൈമാറും.
എന്നാൽ 13 ന് ചേരുന്ന സ്ക്രീനിങ് കമ്മിറ്റിക്ക് ശേഷമേ സ്ഥാനാർഥി നിർണയ ചർച്ചകൾ തുടങ്ങുകയുള്ളുവെന്നും സണ്ണിജോസഫ് വ്യക്തമാക്കി.
Peravoor






































