ഇരിട്ടി: ഇരിട്ടി ഹൈസ്കൂൾ 1977-78 എസ് എസ് എൽ സി ബാച്ചായ ഉണർവ്വിൻ്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷം നടത്തി. ഇരിട്ടി കെ എസ് എസ് പി എ ഹാളിൽ നടന്ന പരിപാടിയിൽ വിവിധ തുറകളിലായി ജീവിതം നയിക്കുന്ന നിരവധി സഹപാഠികൾ ഒത്തുചേർന്ന് പങ്കെടുത്തു.
പ്രസിഡന്റ് കെ.പി. മൈക്കിൾ അധ്യഷത വഹിച്ചു. വിദ്യാധരൻ കനകത്തിടം, സി.വി. രതി, സുധാകരൻ പുന്നാട്, പി.പി. ശശി, ബാലഗോപാലൻ, വിലാസിനി, സദാനന്ദൻ മാസ്റ്റർ,അഞ്ജു മൈക്കിൾ, അബ്ദുൾ സലാം, എം. ശാന്ത, കൗസല്യ എന്നിവർ പ്രസംഗിച്ചു . വിവിധ കലാപരിപാടികളും നടന്നു.
Iritty






































