ഇരിട്ടി: ഇരിട്ടി മർച്ചന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷവും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇരിട്ടി നഗരസഭയിലെ ജനപ്രതിനിധികൾക്കുള്ള സ്വീകരണം നൽകി. ഇരിട്ടി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് അയ്യൂബ് പൊയിലന്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്‌സൺ വി. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർ പേഴ്‌സൺ കെ സോയ , വാർഡ് അംഗങ്ങളായ വി. പി. അബ്ദുൽ റഷീദ്, പി. എ . നസീർ,ബി. അമൃത, ശ്രീലേഷ്, ആർ. കെ. ഷൈജു, മുഹമ്മദ് റാഫി, എം നിഖിലേഷ്, എം പ്രജീഷ്, ജുമൈല ഫിറോസ്, ജിഷ എന്നിവരും മർച്ചന്റ് അസോസിയേഷൻ ജന. സെക്രട്ടറി ജോസഫ് വർഗീസ്,പി.കെ. മുസ്തഫ , സുരേഷ് ബാബു, നാസർ തിട്ടയിൽ തുടങ്ങിയവർ സംസാരിച്ചു.
Iritty






































