കണ്ണൂർ : ജനുവരി 19 മുതല്‍ 21 വരെ തിരുവനന്തപുരത്ത് നടക്കുന്ന സവിശേഷ - 'കാര്‍ണിവല്‍ ഓഫ് ദി ഡിഫറന്റ്' ഭിന്നശേഷി സര്‍ഗോത്സവത്തിന്റെ ഭാഗമായി 'ടാലന്റ് ഫെസ്റ്റില്‍ പങ്കെടുക്കുന്നതിന് ജില്ലയില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ക്ലാസിക്കല്‍ ഡാന്‍സ് ഇനങ്ങള്‍, സിനിമാറ്റിക് ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, സ്‌കിറ്റ്, മൈം, ലൈറ്റ് മ്യൂസിക്, ക്ലാസിക്കല്‍മ്യൂസിക്ക്, ഫിലിം സോംഗ്, തിരുവാതിര, മാര്‍ഗംകളി, ഒപ്പന, സ്പെഷ്യല്‍ പെര്‍ഫോര്‍മന്‍സ് ഇനങ്ങളിലാണ് മത്സരം. നോമിനേഷന്‍ ജനുവരി എട്ടിന് വൈകീട്ട് അഞ്ച് മണിക്കകം [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കണം.
ഇതോടൊപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവയും ഉള്‍പ്പെടുത്തണം. പൊതുവിദ്യാലയങ്ങള്‍, കോളേജുകള്‍, സ്പെഷ്യല്‍ സ്‌കൂളുകള്‍, ബഡ്സ് സ്ഥാപനങ്ങള്‍, പുനരധിവാസകേന്ദ്രങ്ങള്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ ഭിന്നശേഷി വ്യക്തികള്‍ക്ക് പങ്കെടുക്കാം. ഒരു മത്സരാര്‍ഥിക്ക് ഒരിനത്തില്‍ മാത്രമെ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. ഫോണ്‍: 0497 2997811, 8281999015.
Applynow






































