ചരിത്രം കുറിക്കാൻ ഇന്ത്യൻ റെയിൽ‌വേ: ഹൈഡ്രജൻ പവർ ട്രെയിൻ വരുന്നു

ചരിത്രം കുറിക്കാൻ ഇന്ത്യൻ റെയിൽ‌വേ: ഹൈഡ്രജൻ പവർ ട്രെയിൻ വരുന്നു
Jan 6, 2026 01:57 PM | By Remya Raveendran

ഡൽഹി:  യാത്രയിൽ പുതിയ ചരിത്രം കുറിക്കാൻ ഹൈഡ്രജൻ പവർ ട്രെയിൻ വരുന്നു. രാജ്യത്തെ ആദ്യ ഹൈഡ്രജൻ പവർ ട്രെയിൻ ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. ഹരിയാനയിലെ ജിന്ദിനും സോണിപത്തിനും ഇടയിലുള്ള 90 കിലോമീറ്റർ റൂട്ടിലാണ് പരീക്ഷണ ഓട്ടം. രണ്ട് ഡ്രൈവർ പവർ കാറുകളും എട്ട് പാസഞ്ചർ കോച്ചുകളുമടക്കം, 10 കോച്ചുകളാകും ഹൈഡ്രജൻ പവർ ട്രെയിനിൽ.

2500 ഓളം യാത്രക്കാർക്ക് യാത്രചെയ്യാനാകുന്ന ട്രെയിൻ കാർബൺഡൈ ഒക്സൈഡിന് പകരം നീരാവിയാണ് പുറന്തള്ളുക. ജിന്ദ് റെയിൽവേ ജംഗ്ഷനിൽ 2,000 ചതുരശ്ര മീറ്ററിൽ നിർമ്മിച്ച 120 കോടി രൂപയുടെ ഹൈഡ്രജൻ ഗ്യാസ് പ്ലാന്റാണ് പദ്ധതിയുടെ കേന്ദ്രബിന്ദു. പരീക്ഷണ ഓട്ടത്തിന് ശേഷം ഇന്ത്യൻ റെയിൽവേയും, ആർ‌ഡി‌എസ്‌ഒയും സ്പാനിഷ് പങ്കാളികളായ ഗ്രീൻ എച്ച് കമ്പനിയും കേന്ദ്രസർക്കാരിന് സംയുക്തമായി റിപ്പോർട്ട് നൽകും.

പരമ്പരാഗത ഡീസൽ എഞ്ചിനുകളെ പൂർണമായും ഒഴിവാക്കാൻ ലക്ഷ്യം വച്ചാണ് ഹൈഡ്രജൻ പവർ ട്രെയിൻ അവതരിപ്പിക്കുന്നത്. ഡീസൽ എഞ്ചിൻ ട്രെയിനുകളെ അപേക്ഷിച്ച് ഹൈഡ്രജൻ ട്രെയിനുകൾ വേഗതയേറിയതും പരിസ്ഥിതി സൗഹൃദപരവുമാണ്. ട്രെയിനിന് മണിക്കൂറിൽ പരമാവധി 150 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.

Hidregenpowertrain

Next TV

Related Stories
ഫെബ്രുവരി 12-ന്റെ ദേശീയ പണിമുടക്കിന്റെ ഭാഗമായി സി ഐ ടി യു കേളകം മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

Jan 7, 2026 09:40 PM

ഫെബ്രുവരി 12-ന്റെ ദേശീയ പണിമുടക്കിന്റെ ഭാഗമായി സി ഐ ടി യു കേളകം മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ഫെബ്രുവരി 12-ന്റെ ദേശീയ പണിമുടക്കിന്റെ ഭാഗമായി സി ഐ ടി യു കേളകം മേഖല കൺവെൻഷൻ...

Read More >>
പോലീസും സൈന്യവും ലക്ഷ്യമാക്കി പേരാവൂരിലെ എം.എഫ്.എ; ഫിസിക്കൽ ടെസ്റ്റിൽ തിളക്കമാർന്ന വിജയം

Jan 7, 2026 09:27 PM

പോലീസും സൈന്യവും ലക്ഷ്യമാക്കി പേരാവൂരിലെ എം.എഫ്.എ; ഫിസിക്കൽ ടെസ്റ്റിൽ തിളക്കമാർന്ന വിജയം

പോലീസും സൈന്യവും ലക്ഷ്യമാക്കി പേരാവൂരിലെ എം.എഫ്.എ; ഫിസിക്കൽ ടെസ്റ്റിൽ തിളക്കമാർന്ന...

Read More >>
കേളകം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും നൽകി

Jan 7, 2026 07:56 PM

കേളകം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും നൽകി

കേളകം പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണവും അനുമോദനവും നൽകി...

Read More >>
കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) യുടെ പഞ്ചായത്ത്‌ തല ക്യാമ്പയിൻ സംഘടിപ്പിച്ചു

Jan 7, 2026 04:28 PM

കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) യുടെ പഞ്ചായത്ത്‌ തല ക്യാമ്പയിൻ സംഘടിപ്പിച്ചു

കാലാവസ്ഥ അധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (WBCIS) യുടെ പഞ്ചായത്ത്‌ തല ക്യാമ്പയിൻ...

Read More >>
‘വയനാട് പുനരധിവാസം, ആകെ 400 വീടുകൾ മതി; അതിൽ 300 വീടുകളും നിർമ്മിക്കുന്നത് കോൺഗ്രസ്, എല്ലാം ക്ലിയർ ആണ് ‘: വി ഡി സതീശൻ

Jan 7, 2026 04:15 PM

‘വയനാട് പുനരധിവാസം, ആകെ 400 വീടുകൾ മതി; അതിൽ 300 വീടുകളും നിർമ്മിക്കുന്നത് കോൺഗ്രസ്, എല്ലാം ക്ലിയർ ആണ് ‘: വി ഡി സതീശൻ

‘വയനാട് പുനരധിവാസം, ആകെ 400 വീടുകൾ മതി; അതിൽ 300 വീടുകളും നിർമ്മിക്കുന്നത് കോൺഗ്രസ്, എല്ലാം ക്ലിയർ ആണ് ‘: വി ഡി...

Read More >>
അഞ്ചരക്കണ്ടിയിൽ വൻ രാസ ലഹരി വേട്ട ;  2 ഇതര സംസ്ഥാന തൊഴിലാളികൾ  പിടിയിൽ

Jan 7, 2026 03:13 PM

അഞ്ചരക്കണ്ടിയിൽ വൻ രാസ ലഹരി വേട്ട ; 2 ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ

അഞ്ചരക്കണ്ടിയിൽ വൻ രാസ ലഹരി വേട്ട ; 2 ഇതര സംസ്ഥാന തൊഴിലാളികൾ ...

Read More >>
Top Stories