പ്രസവശസ്ത്രക്രിയക്കിടെ വയറിൽ കത്രിക കുടുങ്ങിയ സംഭവം: മന്ത്രി വീണാജോർജിൻ്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഹർഷിന സത്യാഗ്രഹമിരിക്കും

പ്രസവശസ്ത്രക്രിയക്കിടെ വയറിൽ കത്രിക കുടുങ്ങിയ സംഭവം: മന്ത്രി വീണാജോർജിൻ്റെ ഔദ്യോഗിക വസതിക്ക് മുന്നിൽ ഹർഷിന സത്യാഗ്രഹമിരിക്കും
Jan 8, 2026 08:55 AM | By sukanya

 കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രസവശസ്ത്രക്രിയക്കിടെ വയറിൽ കത്രിക കുടുങ്ങിയ ഹർഷിന വീണ്ടും സമരത്തിലേക്ക്. ഈ മാസം 28 ന് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ ഹർഷിന ഏകദിന സത്യാഗ്രഹമിരിക്കും. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെയാണ് സമരമെന്ന് ഹർഷിന പറഞ്ഞു.

2017 ല്‍ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറിൽ കത്രിക കുടുങ്ങുന്നത്. 2022 ൽ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടിലൂടെ കടന്നുപോവുകയാണ് ഹർഷിന. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായെന്ന് വ്യക്തമായിട്ടും മന്ത്രിയോ സർക്കാരോ നീതി പുലർത്തിയില്ലെന്ന് ഹർഷിന ആരോപിക്കുന്നു. നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ മെല്ലെപ്പോക്ക് തുടരുന്നുവെന്നാരോപിച്ചാണ് ആരോഗ്യമന്ത്രിയുടെ വീട്ടുപടിക്കൽ സത്യാഗ്രഹമിരിക്കാൻ ഹർഷിന തീരുമാനിച്ചത്.

ഹർഷിന നൽകിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് ഡോക്ടർമാരെയും നഴ്സുമാരെയും പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എന്നാൽ ഡോക്ടർമാരുടെ അപ്പീലിൽ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. 

Kozhikod

Next TV

Related Stories
ശ്രീനിവാസൻ അനുസ്മരണം.

Jan 9, 2026 08:51 AM

ശ്രീനിവാസൻ അനുസ്മരണം.

ശ്രീനിവാസൻ...

Read More >>
ബി പി എല്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം

Jan 9, 2026 06:14 AM

ബി പി എല്‍ ആനുകൂല്യത്തിന് അപേക്ഷിക്കാം

ബി പി എല്‍ ആനുകൂല്യത്തിന്...

Read More >>
കെയര്‍ടേക്കര്‍ നിയമനം

Jan 9, 2026 06:11 AM

കെയര്‍ടേക്കര്‍ നിയമനം

കെയര്‍ടേക്കര്‍...

Read More >>
മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയുടെ അഭിമാന നേട്ടം; ആർമിയിലും പോലീസിലും മിന്നും വിജയം

Jan 8, 2026 10:32 PM

മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയുടെ അഭിമാന നേട്ടം; ആർമിയിലും പോലീസിലും മിന്നും വിജയം

മോർണിംഗ് ഫൈറ്റേഴ്സ് അക്കാദമിയുടെ അഭിമാന നേട്ടം; ആർമിയിലും പോലീസിലും മിന്നും...

Read More >>
കേളകത്ത് മാധവ് ഗാഡ്ഗില്‍ അനുസ്മരണം സംഘടിപ്പിച്ചു

Jan 8, 2026 08:25 PM

കേളകത്ത് മാധവ് ഗാഡ്ഗില്‍ അനുസ്മരണം സംഘടിപ്പിച്ചു

കേളകത്ത് മാധവ് ഗാഡ്ഗില്‍ അനുസ്മരണം...

Read More >>
ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ഹോറർ ഫാന്റസി ചിത്രം പ്രഭാസിന്റെ 'ദി രാജാസാബ്' നാളെ തീയേറ്ററുകളിൽ എത്തുന്നു

Jan 8, 2026 04:48 PM

ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ഹോറർ ഫാന്റസി ചിത്രം പ്രഭാസിന്റെ 'ദി രാജാസാബ്' നാളെ തീയേറ്ററുകളിൽ എത്തുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്‌മാണ്ഡ ഹോറർ ഫാന്റസി ചിത്രം പ്രഭാസിന്റെ 'ദി രാജാസാബ്' നാളെ തീയേറ്ററുകളിൽ...

Read More >>
Top Stories










News Roundup