പേരാവൂർ: മാർച്ച് മാസം 13 - 14 -തീയതികളിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന കത്തോലിക്ക കോൺഗ്രസിന്റെ 108 ജന്മദിന സമ്മേളനവും മഹാറാലിയും വിജയിപ്പിക്കുന്നതിന് വേണ്ടി പേരാവൂർ മേഖലയിലെ എല്ലാ യൂണിറ്റുകളിലും സംഘാടകസമിതികൾ രൂപീകരിക്കുന്നതിന് മേഖലാ കമ്മിറ്റി തീരുമാനിച്ചു. കുടിയിറക്കപ്പെടുന്ന കർഷക സമൂഹം -ഹനിക്കപ്പെടുന്ന മതസൗഹാർദ്ദം -വികസനവിരുദ്ധ രാഷ്ട്രീയ നിലപാടുകൾപ്രധാനപ്പെട്ട ഈ മൂന്നു വിഷയങ്ങൾ മുദ്രാവാക്യമായി എടുത്തുകൊണ്ട് നടത്തുന്ന സമ്മേളനത്തിന്റെ വിജയത്തിനു വേണ്ടി മേഖലയിലെ മുഴുവൻ ഭവനങ്ങളും സന്ദർശിച്ച് പ്രചരണം നടത്തുന്നതിനും തീരുമാനിച്ചു.
പേരാവൂർ മേഖലയിൽ നിന്നും പതിനായിരം പേരെ റാലിയിൽപങ്കാളികളാക്കും. യോഗം ആർച്ച് പ്രീസ്റ്റ് ഫാ .മാത്യു തെക്കേ മുറി ഉദ്ഘാടനം ചെയ്തു കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഡോ.ഫിലിപ്പ് കവിയിൽ സമ്മേളന മാർഗ്ഗരേഖ അവതരിപ്പിച്ചു. മേഖലാ ഡയറക്ടർ റവ. ഫാ.തോമസ് പട്ടംകുളം മേഖലയിലെ പ്രവർത്തനങ്ങൾ വിശദീകരിച്ചു .ഫൊറോന പ്രസിഡണ്ട് ജോർജ് കാനാട്ട് അധ്യക്ഷത വഹിച്ചു . ജോബി കുര്യൻ ഒ മാത്യു, ബ്രിട്ടോ ജോസ്, ജിജി ചാറ്റാനി, ജോർജ് പള്ളിക്കുടി തുടങ്ങിയ നേതാക്കൾ ചർച്ചകൾക്ക് നേതൃത്വം നൽകി.
Peravoor



.jpeg)
_(17).jpeg)




.jpeg)
_(17).jpeg)
























