ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം

ട്വന്റി 20 ലോകകപ്പ്: അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം
Feb 8, 2026 07:27 AM | By sukanya

ട്വന്റി 20 ലോകകപ്പിൽ അമേരിക്കക്കെതിരെ ഇന്ത്യയ്ക്ക് ജയം. അമേരിക്കയെ 29 റൺസിന് തോൽപ്പിച്ചു. 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന അമേരിക്കയുടെ പോരാട്ടം എട്ടിന് 132ൽ അവസാനിച്ചു. ക്യാപ്റ്റൻ സൂര്യ കുമാർ യാദവിന്റെ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചിരുന്നത്. ടോസ് നേടിയ അമേരിക്ക ബൗളിങ് തിര‍ഞ്ഞെടുക്കുകയായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അമേരിക്കയ്ക്ക് മികച്ച തുടക്കമായിരുന്നില്ല. ആദ്യ രണ്ട് ഓവറുകളിൽ അമേരിക്കയുടെ മുൻ നിര തകർന്നു. 13 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മിലിന്ദ് കുമാര്‍(34), സഞ്ജയ് കൃഷ്ണമൂര്‍ത്തി(37), ശുഭം രഞ്ജനെ(37) എന്നിവർ‌ക്ക് മാത്രമായണ് അമേരിക്കക്കായി ഭേ​ദപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞത്. മുഹമ്മദ് സിറാജ് മൂന്ന് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

അതേസമയം ടോസ് നഷ്ട്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 161 റൺസാണ് നേടാനായിരുന്നത്. പുറത്താക്കാതെ 84 റൺസ് എടുത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. 49 പന്തിൽ 10 ഫോറും നാല് സിക്സും ഉൾപ്പെടെയാണ് സൂര്യയുടെ 84 റൺസ്. സൂര്യയെ കൂടാതെ ഇന്ത്യൻ നിരയിൽ ഇഷാൻ കിഷൻ, തിലക് വർമ, അക്‌സർ പട്ടേൽ എന്നിവരാണ് രണ്ടക്കം കണ്ടത് .

Twenty20 World Cup: India wins against USa

Next TV

Related Stories
കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു.

Feb 8, 2026 07:47 AM

കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു.

കൊച്ചിയില്‍ എസ്‌ഐആര്‍ ജോലി സമ്മര്‍ദം മൂലം ബിഎല്‍ഒ ആത്മഹത്യ ചെയ്തു....

Read More >>
വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ

Feb 8, 2026 07:37 AM

വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച് സഹപാഠികൾ

വാളാട് പ്ലസ് വൺ വിദ്യാർഥിയെ സ്‌കൂളിന്റെ ശുചിമുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച്...

Read More >>
കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ നിർമ്മിച്ചു

Feb 8, 2026 07:14 AM

കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ നിർമ്മിച്ചു

കേളകം സെൻറ് തോമസ് എച്ച് എസ് എസ് സ്കൗട്ട്സ് & ഗൈഡ്സ് തടയണ...

Read More >>
അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.

Feb 8, 2026 06:55 AM

അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ.

അരിക്ക് അധിക ബോണസ് നൽകുന്നത് നിർത്തണമെന്ന് കേരളത്തോട് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ....

Read More >>
പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

Feb 7, 2026 09:04 PM

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം

പാലുകാച്ചിയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ...

Read More >>
കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ പിടികൂടി

Feb 7, 2026 08:32 PM

കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ പിടികൂടി

കടുവയുടെ തോൽ, പല്ലുകൾ, നഖം എന്നിവ വിൽപ്പനയ്ക്ക് ശ്രമിച്ച ഏഴംഗ സംഘത്തെ കതിരൂരിൽ...

Read More >>
Top Stories

News Roundup

GCC News