ഇരിട്ടി : ഇരിട്ടി നഗരസഭയിൽ മഴക്കാല പൂർവ്വ ശുചികരണ പ്രവർത്തനങ്ങൾ മികവുറ്റ നിലയിൽ പൂർത്തികരിക്കുവാൻ ആവശ്യമായ പ്രവർത്തന സ്വീകരിക്കുന്നതിനുള്ള സംഘാടകസമിതി യോഗം നടത്തി. നഗരസഭ ചെയർപേഴ്സൺ കെ. വിനോദ് കുമാർ സംഘാടക സമിതി യോഗം ഉത്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൻ കെ.സോയ അദ്ധ്യക്ഷത വഹിച്ചു. ക്ലിൻ സിറ്റി മാനേജർ രാജിവൻ കെ.വി പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻമാരായ ആർ.കെ.ഷൈജു, അബ്ദുൾ റഷീദ് വി.പി, ധനിഷ.പി, കെ.രാജൻ, കൗൺസിലർമാരായ നസിർ.പി.എ,സി. വി.സുധാകരൻ നഗരസഭ സെക്രട്ടറി കെ.അൻഷിദ്, താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: കെ. രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ മനോജ്, ആസുത്രണ സമിതി ഉപാധ്യക്ഷൻ പി.ആർ.അശോകൻ, എൻ.രാജൻ, എം.പി.അബ്ദുൾറഹ്മാൻ, എൻ.വി.രവിന്ദ്രൻ ,ഷക്കീബ് കേളോത്ത്, രവിന്ദ്രൻ മുണ്ടയാടൻ, സി.ഡി.എസ് ചെയർപേഴ്സൺ സ്മിത.കെ. ഇരിട്ടി ഹയർ സെക്കൻട്രി പ്രിൻസിപ്പൽ സുജേഷ് ബാബു .കെ.വി ,ജോസഫ് വർഗ്ഗീസ്, സുരേന്ദ്രൻ, രാമകൃഷ്ണൻ,എന്നിവർ സംസാരിച്ചു.
മെയ് 1ന് നഗരസഭയിലെ മുഴുവൻ വീടും പരിസരങ്ങളും 2 ന് പൊതുമേഖല - സ്വകാര്യ സ്ഥാപനങ്ങളും 6 ന് വാർഡ് കേന്ദ്രങ്ങളിലെ ശുചികരണവും മെയ്8 ന് നടക്കുന്ന മെഗാശുചികരണത്തിൻ്റെ ഭാഗമായി കളറോഡ് മുതൽ ഇരിട്ടി പാലം വരെയും പേരാവൂർ റോഡിൽ ഉവ്വാപ്പള്ളിയുള്ള ഭാഗവും ശുചികരിക്കുന്നതിന് യോഗത്തിൽ തിരുമാനിച്ചു. പയിഞ്ചേരിമുക്ക് മുതൽ ഇരിട്ടി പാലം വരെ 10 കേന്ദ്രങ്ങളായി തിരിച്ച് ശുചീകരിക്കും പൊതുജനങ്ങളും ,വിവിധ സന്നദ്ധ സംഘടനകൾ, തൊഴിലാളി സംഘടനകൾ, ക്ലബ്ബുകൾ, ആരോഗ്യ പ്രവർത്തകർ, കുടുംബശ്രി പ്രവർത്തകർ ഹരിതസേന, തൊഴിലുറപ്പ് തൊഴിലാളികൾ, വിദ്യാർത്ഥികൾ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പങ്കാളികളാവും.
Iritty





.jpeg)






.jpeg)






















